കല്ലടിക്കോട്: ഉരുൾപൊട്ടൽ ബാധിത പ്രദേശമായ പാലക്കയത്തുനിന്ന് ശിരുവാണിമേഖലക്ക് വ്യാഴാഴ്ച സഞ്ചാര പാതകൾ പുനഃസ്ഥാപിച്ചു. മലയോര മേഖലയിലും നാട്ടിൻ പുറങ്ങളിലും മഴ തുടരുകയാണ്. തച്ചമ്പാറ-ചെന്തണ്ട് റോഡിൽ മണ്ണിടിഞ്ഞെങ്കിലും കാര്യമായ അപകട ഭീഷണിയില്ല. ആളാറംപടിയിൽ മരംവീണ് ഒരുവീട് ഭാഗികമായി തകർന്നു. ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പായപ്പുല്ല് തടത്തിൽ കാര്യാക്കോസ്, തടത്തിൽ അന്നമ്മ എന്നിവരോട് റവന്യൂ ഉദ്യോഗസ്ഥർ മാറി താമസിക്കാൻ നിർദേശിച്ചതിനാൽ ഈ രണ്ട് വീട്ടുകാരും വാടക വീട്ടിലാണ് താമസം. പായപ്പുല്ല്, വട്ടപ്പാറ, ഇഞ്ചിക്കുന്ന്-കുണ്ടൻപൊട്ടി എന്നിവിടങ്ങളിലെ പാതകൾ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നേരിട്ട് ഗതാഗതയോഗ്യമാക്കുകയായിരുന്നു. പാർശ്വഭിത്തി തകർന്ന പാലക്കയം - കാഞ്ഞിരപ്പുഴ-റോഡിലെ വാക്കോടനിൽ തകർന്നുവീണ പാർശ്വഭിത്തി ഇനിയും നന്നാക്കിയിട്ടില്ല. അതേസമയം, കനത്ത മഴ പ്രമാണിച്ച് വിനോദ സഞ്ചാരികൾക്ക് ശിരുവാണി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള വിലക്ക് തുടരുകയാണ്. പാലക്കയത്തെ മഴക്കെടുതിക്കിരയായവർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. ചിത്രം: ഉരുൾപൊട്ടലിൽ മരംവീണ് തകർന്ന പായപ്പുല്ല് കുര്യാക്കോസിെൻറ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.