ദമ്പതികളുടെ കൈവശം കണ്ട കൈകുഞ്ഞിനെ ശിശുക്ഷേമ സമിതി കസ്​റ്റഡിയിലെടുത്തു

നിലമ്പൂർ: നിലമ്പൂരിൽ ദമ്പതികളുടെ കൈയിൽ സംശയകരമായി കണ്ട കൈകുഞ്ഞിനെ പൊലീസി‍​െൻറ സഹായത്തോടെ ശിശുക്ഷേമ സമിതി കസ്റ്റഡിയിലെടുത്തു. ജില്ല ശിശുക്ഷേമ സമിതി ചെയർമാന് ലഭിച്ച രഹസ‍്യവിവരത്തെ തുടർന്നാണ് നിലമ്പൂർ പൊലീസി‍​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അഞ്ച് ദിവസം പ്രായമായ പെൺകുഞ്ഞിനെ ദമ്പതികളിൽനിന്ന് കസ്റ്റഡിയിലെടുത്തത്. നവജാത ശിശുവിനെ കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്നതാണെന്നാണ് സംശയം. മമ്പാടിൽ വർഷങ്ങളായി താമസിക്കുന്ന കർണാടക സ്വദേശി വഴിയാണ് കുട്ടിയെ നിലമ്പൂരിൽ എത്തിച്ചതെന്ന് കരുതുന്നു. ഇയാളുടെ കുടുംബത്തിൽപ്പെട്ട കുട്ടിയാണിതെന്നാണ് സൂചന. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടില്ല. കർണാടക പൊലീസിൽനിന്നോ കുഞ്ഞ് നഷ്ടപ്പെട്ടവരിൽനിന്നോ പരാതി ലഭിക്കാത്ത സാഹചര‍്യത്തിലാണിത്. ദമ്പതികളോട് വെള്ളിയാഴ്ച ജില്ല ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാവാൻ ആവശ‍്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.