പാലക്കാട്: വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടാം പ്രതി അറസ്റ്റ് ചെയ്തു. സുരേഷാണ് (38) അറസ്റ്റിലായത്. പ്രതിയെ സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. തട്ടിപ്പ് കേസിൽ ഇതുവരെ 87 പേർ പരാതി നൽകി. 85 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. 24,80,000 രൂപയും 35 പവൻ സ്വർണാഭരണങ്ങളും വാഹനങ്ങളും ഇതുവരെ സൗത്ത് പൊലീസ് പ്രതികളിൽനിന്ന് കണ്ടെടുത്തു. പ്രധാന പ്രതി രാജേന്ദ്രൻ ഒരാഴ്ചയായി പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.