കർഷക ദ്രോഹനിലപാടുകൾക്കെതിരെ അമ്പലപ്പാറയിൽ പ്രതിപക്ഷ പാർട്ടികൾ

ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിലെ കർഷകസഭ പ്രഹസനമാക്കിയ പഞ്ചായത്ത് പ്രസിഡൻറി​െൻറയും ഭരണ സമിതിയുടെയും ജനവിരുദ്ധ കർഷക ദ്രോഹ നിലപാടുകൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ രംഗത്ത്. ജനങ്ങളെ കർഷക സഭ, ഗ്രാമസഭ എന്ന പേരിൽ ക്ഷണിച്ചുവരുത്തി പ്രസിഡൻറ് വിഡ്ഢികളാക്കിയെന്ന് യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. കൃഷി ഓഫിസർ പ്രസിഡൻറി​െൻറ അനുമതിയോടെ വിളിച്ചുകൂട്ടിയ അഗ്രികൾച്ചറൽ ഡെവലപ്മ​െൻറ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാതെ ബോധപൂർവം പ്രസിഡൻറ് മാറിനിന്നത് യോഗ തീരുമാനങ്ങളെ വെല്ലുവിളിക്കുന്നതാണ്. കർഷകരുടെ അനുകൂല്യങ്ങളെ നിഷേധിക്കുന്ന പഞ്ചായത്ത് ഭരണസമിതിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പ്രദീപ് കുന്നക്കാവ്, ഐ.യു.എം.എൽ പ്രസിഡൻറ് എ.കെ. ഉമ്മർ എന്നിവർ മുന്നറിയിപ്പ് നൽകി. കർഷകരോടുള്ള പ്രസിഡൻറി​െൻറ ധാർഷ്ട്യം അനുവദിക്കാനാവില്ലെന്ന് ബി.ജെ.പി മധ്യമേഖല ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതി​െൻറ ഭാഗമായി ജൂൺ 30നകം മുഴുവൻ വാർഡുകളിലെയും കർഷക സഭകൾ വിളിച്ചുകൂട്ടണമെന്നതാണ് സർക്കാർ നിർദേശം. ഗ്രാമസഭകൾക്കൊപ്പം കർഷക സഭകളും നടത്തണമെന്ന് ഒരു വിഭാഗവും സഭകൾ വെവേറെ സംഘടിപ്പിക്കണമെന്ന് മറ്റൊരു വിഭാഗവും തമ്മിൽ തർക്കം നടന്നിരുന്നു. ഒരാഴ്ച മുമ്പ് നടന്ന സംഘാടക സമിതി യോഗത്തിൽ ഇരുസഭകളും ഒരുമിച്ചു നടത്താൻ കൃഷിഭവൻ അധികൃതരും എ.ഡി.സി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും പങ്കെടുത്തിരുന്നില്ല. തുടർന്ന് നടന്ന ഗ്രാമസഭയിൽ തീരുമാനം ഐകകൺഠ്യേന പാസ്സാക്കിയിട്ടില്ലെന്ന് പ്രസിഡൻറ് കുറ്റപ്പെടുത്തിയതായി നേതാക്കൾ ആരോപിച്ചു. തുടർന്ന് കർഷക സഭ പ്രത്യേകം നടത്താനായി ബുധനാഴ്ച ചേർന്ന അടിയന്തര യോഗം ബഹളത്തെ തുടർന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു. കർഷക സഭകൾ നടത്തുന്നതിൽ കാലതാമസം നേരിടുന്നത് കർഷകരുടെ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ രംഗത്ത് വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.