കരിമ്പുഴയിൽ ആരോഗ്യവകുപ്പ് പ്രതിദിന പ്രതിരോധം ശക്തമാക്കി

ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്ത്, കോട്ടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം, പഞ്ചായത്ത്തല ആരോഗ്യ ജാഗ്രത സമിതി എന്നിവ സംയുക്തമായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പ്രതിദിന രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. തോട്ടര, കരിമ്പുഴ, മലഞ്ചിറ, കോട്ടേക്കാവ്, തുവശ്ശേരികുന്ന്, പറമ്പോട്ട്കുന്ന് ഭാഗങ്ങളിൽ ലഘുലേഖ വിതരണം, ഗൃഹസന്ദർശനം, ഉറവിട നശീകരണം എന്നിവ നടത്തി. ആരോഗ്യ വകുപ്പി​െൻറ പ്രവർത്തനങ്ങളിൽ കോട്ടപ്പുറം ശ്രീനാരായണ ബി.എഡ് കോളജ് വിദ്യാർഥികളും പങ്കാളികളായി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം. ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി. മുഹമ്മദാലി, പ്രിൻസിപ്പൽ എസ്. പ്രമോദ്, പി. തങ്കവേലു മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ. പ്രിയൻ, എം. രജനി, എൽ.എച്ച്.ഐ കെ.സി. ഭവാനി, സരിത, മായക്കുട്ടി, സി.ഡി.എസ് ചെയർപേഴ്‌സൻ സി. ഷൈലജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.