ഷൊർണൂർ: ഗവ. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ . ഡെങ്കിപ്പനിയും തക്കാളിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടും അധികൃതർക്ക് കുലുക്കമില്ലെന്ന് പ്രവർത്തകർ ആരോപിച്ചു. രാവിലെ സമരം ആരംഭിച്ചെങ്കിലും നഗരസഭാധികൃതരാണ് എല്ലാം ചെയ്യേണ്ടതെന്ന നിലപാടാണ് സൂപ്രണ്ട് അറിയിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നോടെ ഷൊർണൂർ പൊലീസിെൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വൈകാതെ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ്, സെക്രട്ടറി ശക്കീർ, താലിബ്, നഗരസഭാംഗം ടി.എം. യൂസുഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.