വിജയോത്സവവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും

ഒറ്റപ്പാലം: നെല്ലിക്കുറിശ്ശി ഗവ. ഹൈസ്കൂളിലെ വിജയോത്സവം ഉദ്ഘാടനവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും എം.ബി. രാജേഷ് എം.പി നിർവഹിച്ചു. ലെക്കിടിപേരൂർ പഞ്ചായത്ത് പ്രസിഡൻറ് ദീപ നാരായണൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുനിത, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സോജൻ ജോൺ, വാർഡ് മെംബർമാരായ നുസൈബ, പുഷ്പ, അമ്പലപ്പാറ സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് ആദം, ശശികുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ജയശ്രീ സ്വാഗതവും പി.ടി.എ പ്രസിഡൻറ് ഗോവിന്ദൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്.എസ് നേടിയവരെയും അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.