കരിങ്കല്ലത്താണി: സർവിസ് സഹകരണ ബാങ്ക് ചെത്തല്ലൂർ ശാഖയിൽ മോഷണശ്രമം. പണമോ സ്വർണമോ നഷ്ടമായിട്ടില്ലെന്ന് ബാങ്ക് പ്രസിഡൻറ് കരിമ്പനക്കൽ ഹംസ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് പൂട്ട് പൊളിച്ചതായി ശ്രദ്ധയിൽപെട്ടത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകൽ പൊലീസെത്തി സി.സി.ടി.വി പരിശോധിച്ചതിൽനിന്ന് മോഷ്ടാവ് ആദ്യം എത്തുന്നതും കാമറ കണ്ട് പുറത്തുപോയി പിന്നീട് മുഖംമൂടി ധരിച്ച് തിരിച്ചെത്തുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ശേഷം കാമറ പിടിച്ച് തിരിച്ചുവെച്ച ശേഷം പൂട്ടുകൾ പൊട്ടിച്ചാണ് ഉള്ളിലെത്തുന്നത്. വലിപ്പുകൾ തുറന്നുനോക്കി പണം കിട്ടാത്തതിനാൽ ലോക്കറിെൻറ ഗ്രിൽ തുറന്ന് പൂട്ടുപൊട്ടിച്ചു. ഷട്ടർ തകർക്കാൻ കമ്പി ഉപയോഗിച്ചു നോക്കുന്നതായും തിരിച്ചിറങ്ങുന്നതുമായ ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽനിന്ന് ലഭിച്ചിട്ടുള്ളത് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. കഴിഞ്ഞദിവസം ചെത്തല്ലൂരിലെ ഒരുകടയിലും ഹോമിയോ ക്ലിനിക്കിലും വില്ലേജ് ഒാഫിസിലും മോഷണശ്രമം നടന്നിരുന്നു. വില്ലേജ് ഓഫിസിൽനിന്നും ലാപ്ടോപ് മോഷണം പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.