പട്ടാമ്പി: വായന ദിനത്തോടനുബന്ധിച്ചു കരിങ്ങനാട് ഇസ്‌ലാമിക് ഓറിയൻറൽ ഹൈസ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാലു ഭാഷകളിൽ വായന മത്സരം, ചാർട്ട് നിർമാണം, ക്വിസ് മത്സരം തുടങ്ങിയവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. ജി.ഐ.ഒ പട്ടാമ്പി ഏരിയ സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. പ്രധാനാധ്യാപകൻ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നാസർ കാരക്കാട് വായനാദിന സന്ദേശം നൽകി. ജി.ഐ.ഒ ജില്ല സെക്രട്ടറി നദ ബഷീർ, സ്‌കൂൾ ലീഡർ സഹീർ അഹ്സൻ, ഹസീന, റഷീദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.