ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് അർജൻറീന ഫാൻസ്

നിലമ്പൂർ: വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിൽ മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അർജൻറീന ഫാൻസി‍​െൻറ സംഭാവന. പൊലീസ് സ്റ്റേഷൻപടി ഫാൻസാണ് കെ.എൻ.ജി റോഡരികിൽ ഏറെ സൗകര‍്യത്തോടെ കാത്തിരിപ്പ് കേന്ദ്രം നിർമാണം പൂർത്തീകരിച്ചത്. ഇഷ്ടതാരമായ മെസ്സിയുടെ വലിയ ചിത്രം ഉൾെപ്പടെ ടീമി​െൻറ മൊത്തം ചിത്രവുംകൊണ്ട് കാത്തിരിപ്പ് കേന്ദ്രം അലങ്കരിച്ചിട്ടുണ്ട്. മേൽകൂരയുടെ ഷീറ്റിനും അർജൻറീന ജഴ്സിയുടെ നിറമാണ് നൽകിയിട്ടുള്ളത്. ഇവിടെ യാത്രക്കാർ കടവരാന്തകളിലാണ് ബസ് കാത്ത് നിന്നിരുന്നത്. ഇൗ ആവശ‍്യം കണ്ടറിഞ്ഞായിരുന്നു ഫാൻസി‍​െൻറ ഇടപെടൽ. ഇരുമ്പ് പൈപ്പുകൾകൊണ്ടും നല്ലയിനം ഷീറ്റുകൊണ്ടും നിർമിച്ച ഇതിന് 40,000 രൂപയോളം ചെലവ് വന്നതായി ഫാൻസ് അംഗങ്ങളായ മിഥുൻ, ജംഷീർ, അജ്മൽ ഷുഹൈദ്, ഷിഹാബുദ്ദീൻ, ഷഫീഖ് എന്നിവർ പറഞ്ഞു. പടം:4- അർജൻറീന ഫാൻസ് വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.