പാലക്കാട്: പാലക്കാട് ഗവ. പോളിടെക്നിക് കോളജിലെ കമ്യൂണിറ്റി െഡവലപ്മെൻറ് ത്രൂ പോളിടെക്നിക് പദ്ധതിക്ക് കീഴിൽ ജൂണിൽ തുടങ്ങുന്ന ഇലക്ട്രിക്കൽ വയറിങ് ആൻഡ് റിപ്പയർ ഓഫ് ഇലക്ട്രിക്കൽ എക്യുപ്മെൻറ്, വെൽഡിങ് ആൻഡ് ഫാബ്രിക്കേഷൻ എന്നീ സൗജന്യ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. നാല് മാസത്തെ കോഴ്സിന് 18ന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത നിർബന്ധമില്ല. വാർഷികവരുമാനം കുറഞ്ഞവർക്കും പട്ടികജാതി-വർഗ, മറ്റു പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന. താൽപര്യമുള്ളവർ ജൂൺ 22 രാവിലെ 10.30ന് കോളജിലെ സി.ഡി.ടി.പി ഓഫിസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 9495516223, 9495668597. ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി പാലക്കാട്: ജില്ലയിലെ ഡാമുകൾ, നദികൾ, കനാലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയത്തിനടുത്ത് മുതിർന്നവരും കുട്ടികളും പോവുകയോ കുളിക്കുകയോ ചെയ്യരുതെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ഫോട്ടോ pl1 പോത്തുണ്ടി ഡാമിൽ ശക്തമായ ജലനിരപ്പ് ഉയരുമെന്നുളള ജാഗ്രത ബോർഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.