ദുരൂഹതയെന്ന് നാട്ടുകാർ പുതുനഗരം: പുതുനഗരം വിരിഞ്ഞിപ്പാടത്ത് റെയിൽവേ ട്രാക്കിനരികിൽ ട്രെയിൻതട്ടി വിദ്യാർഥി മരിച്ച നിലയിൽ. കൂട്ടുകാരനെന്ന് സംശയിക്കുന്ന യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. തത്തമംഗലം കുറ്റിക്കാട് വീട്ടിൽ പരേതനായ ബേബിയുടെ മകനും മീനാക്ഷിപുരം ഐ.ടി.ഐയിൽ അഗ്രി മെക്കാനിക്ക് രണ്ടാംവർഷ വിദ്യാർഥിയുമായ ജിബിനാണ് (18) മരിച്ചത്. മൃതദേഹത്തിൽനിന്ന് 20 മീറ്റർ മാറി പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയ പട്ടഞ്ചേരി കരിപ്പാലി തുരിശമുക്ക് മണികണ്ഠെൻറ മകൻ സുമേഷിനെ (20) പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറരക്കാണ് വിരിഞ്ഞിപ്പാടം ബസ് സ്റ്റോപ്പിന് സമീപത്തെത്തിയ നാട്ടുകാർ ഇരുവരെയും കണ്ടത്. ജിബിെൻറ വസ്ത്രത്തിൽനിന്ന് നാല് പാക്കറ്റ് കഞ്ചാവ്, ഉറക്കഗുളികകൾ, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് എന്നിവ പൊലീസ് കണ്ടെടുത്തു. സുമേഷിെൻറ വസ്ത്രത്തിൽനിന്ന് കഞ്ചാവ് കണ്ടെടുത്തു. തലയുടെയും കഴുത്തിെൻറയും പിറകുവശത്തെ പരിക്കാണ് ജിബിെൻറ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നതായി പുതുനഗരം പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വീടിനടുത്ത പറമ്പിൽ തിങ്കളാഴ്ച വൈകീട്ട് നാലോടെ സംസ്കരിച്ചു. ലഹരി മാഫിയയുടെ കെണിയിൽപ്പെട്ടാണ് ജിബിൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നും യഥാർഥ മരണകാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. മാതാവ്: ചന്ദ്രിക. സഹോദരി: അപർണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.