ഗ്രീൻ കാറ്റഗറിയിൽ സൗകര്യമില്ല: 18,000 പേരെ ഒഴിവാക്കുന്നു

െകാണ്ടോട്ടി: ഹറമിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇൗ വർഷം ഗ്രീൻ കാറ്റഗറിയിൽ ഇന്ത്യയിൽനിന്ന് അവസരം ലഭിക്കുക 12,000 പേർക്ക് മാത്രം. ഇക്കുറി 30,000 േപർ ഇന്ത്യയിൽനിന്ന് ഗ്രീൻ കാറ്റഗറിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബാക്കിയുള്ള 18,000 പേരെ ഗ്രീൻ കാറ്റഗറിയിൽനിന്ന് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിച്ചു. ഇതി​െൻറ ഭാഗമായി താൽപര്യമുള്ളവർക്ക് ഗ്രീൻ കാറ്റഗറിയിൽനിന്ന് അസീസിയയിലേക്ക് മാറുന്നതിന് ജൂൺ 30 വരെ അതാത് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഗ്രീൻ കാറ്റഗറിയിൽ നേരേത്ത പണമടച്ചവർക്ക് ഹജ്ജ് കർമത്തിനായി പുറപ്പെടുന്നതിന് മുമ്പ് പണം തിരികെ നൽകുെമന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലറിൽ പറയുന്നു. കേരളത്തിൽനിന്ന് ഗ്രീൻ കാറ്റഗറിയിൽ അവസരം ലഭിച്ചവരധികവും അസീസിയ കാറ്റഗറി പ്രകാരമുള്ള പണമാണ് അടച്ചിരിക്കുന്നതെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. മക്കയിൽ ഹറമിന് പരിസരത്ത് ഒന്നര കിലോമീറ്റർ ചുറ്റളവിൽ താമസം ലഭിക്കുമെന്നതാണ് ഗ്രീൻ കാറ്റഗറിയുടെ പ്രത്യേകത. അസീസിയയിൽ 2,22,200ഉം ഗ്രീൻ കാറ്റഗറി 2,56,350ഉം ആണ് ഇൗ വർഷം നിശ്ചയിച്ചിരിക്കുന്ന നിരക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.