മലപ്പുറം: കുട്ടികളിലെ വ്യത്യസ്ത അഭിരുചികളെ കെണ്ടത്താനും പ്രോത്സാഹിപ്പിക്കാനുമായി മലപ്പുറം ജില്ലയിൽ ആരംഭിച്ച ടാലൻറ് ലാബ് പദ്ധതി ഈ വര്‍ഷം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കും. നിലമ്പൂര്‍ ഗവ. മോഡല്‍ യു.പി സ്‌കൂളില്‍ 2013-14 വര്‍ഷം ആരംഭിച്ച പദ്ധതിയാണ് സര്‍ക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി സംസ്ഥാന വ്യാപകമാക്കുന്നത്. സ്കൂളിലെ അധ്യാപകൻ ഗിരീഷ് മാരേങ്ങലത്താണ് ആശയത്തിന് തുടക്കമിട്ടത്. നിലവിലെ പഠനപ്രവര്‍ത്തനങ്ങളെ ബാധിക്കാതെ അവധി ദിവസങ്ങളിൽ കലാ, കായിക, പ്രവൃത്തിപരിചയ മേഖലകളിലെ പരിശീലനമാണ് ടാലൻറ് ലാബില്‍ ഉള്‍പ്പെടുത്തിയത്. നീന്തല്‍, ഫുട്‌ബാള്‍, ക്രിക്കറ്റ്, വോളിബാള്‍, ചിത്രരചന, കരാേട്ട, സംഗീതം, നൃത്തം, പാചകം, ഫോേട്ടാഗ്രഫി, സാഹിത്യം, സംഘാടനം, ചരിത്രാന്വേഷണം, അഭിനയം, പ്രസംഗം, നാടന്‍കല, ഉപകരണ സംഗീതം, ശില്‍പനിർമാണം, കൃഷി, കലാസംവിധാനം, ചെണ്ടകൊട്ട്്, അധ്യാപനം എന്നീ വ്യത്യസ്ത അഭിരുചികളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. എല്ലാ കുട്ടികളും ഏതെങ്കിലുമൊരു പാഠ്യേതര ഇനത്തില്‍ ടാലൻറ് ലാബിലൂടെ പരിശീലനം സ്വന്തമാക്കും. ഒന്നിലധികം മേഖലകളിലെ പരിശീലനത്തിെൻറ ഭാഗമാവാനും കുട്ടികള്‍ക്ക് അവസരമുണ്ട്. സ്‌കൂളിലെ ആഘോഷങ്ങളിലും ദിനാചരണങ്ങളിലും കാലാകായിക മേളകളിലും ടാലൻറ് ലാബുകാരുടെ കഴിവിനെ ഉപയോഗപ്പെടുത്താം. പദ്ധതിക്കായി പ്രവര്‍ത്തനക്രമം തയാറാക്കിയിട്ടുണ്ട്. മുന്‍കൂട്ടി തയാറാക്കിയ ഫോര്‍മാറ്റ് ഉപയോഗിച്ച് വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും അഭിരുചി കണ്ടെത്തും. തുടര്‍ന്ന് സമാന അഭിരുചിയുള്ളവരെ ചേര്‍ത്ത് ടാലൻറ് ഗ്രൂപ്പുകള്‍ രൂപവത്കരിക്കും. ഓരോ ഗ്രൂപ്പിനും നടത്തിപ്പ് ചുമതലക്കായി കമ്മിറ്റിയും വരും. പദ്ധതി ചെലവിനായുള്ള ഫണ്ട് പൊതുപങ്കാളിത്തത്തോടെ കണ്ടെത്തും. സ്‌കൂളുകളുമായി ബന്ധപ്പെട്ട അധ്യാപകരുടെ ബന്ധുക്കള്‍, പൂർവ വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, രക്ഷിതാക്കള്‍, ക്ലബുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് പരിശീലകരെ കണ്ടെത്തുക. ഇത് ചെലവ് ചുരുക്കാനും പദ്ധതി ജനകീയമാക്കാനും സഹായിക്കും. ഈ വര്‍ഷം ജൂണില്‍ എല്ലാ സ്‌കൂളുകളിലും ടാലൻറ് ലാബ് ആരംഭിക്കുന്നതിനായി പ്രത്യേക പി.ടി.എ കൂടുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.