കോട്ടക്കൽ: എടരിക്കോട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ-പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. മഞ്ഞമാട്, കാരാട്ടങ്ങാടി കോളനി പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം കടലുണ്ടിപ്പുഴ കര കവിഞ്ഞൊഴുകിയത്. 35 വീടുകളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു പോയി. പഞ്ചായത്ത് പ്രസിഡൻറ് ഷൈബ മണമ്മലിെൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, റവന്യൂ-കൃഷി വകുപ്പ് അധികൃതരാണ് പ്രവർത്തനങ്ങിളിൽ പങ്കെടുത്തത്. 36 വീടുകളിെല കുടിവെള്ള േസ്രാതസ്സുകൾ ക്ലോറിനേഷൻ നടത്തി. ബോധവത്കരണ നോട്ടീസുകൾ, ലിക്വിഡ് ഹാൻഡ് വാഷ് എന്നിവ വിതരണം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ച ചേനംകുളം മുഹമ്മദിന് നോട്ടീസ് നൽകി. 24 മണിക്കൂറിനകം കിണർ ക്ലോറിനേഷൻ, മറ്റുശുചീകരണം എന്നിവ നടത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വൈസ് പ്രസിഡൻറ് സുബൈർ തങ്ങൾ, ആയിഷാബീ, ജലീൽ മണമ്മൽ, ജമാലുദ്ദീൻ, മുഹമ്മദലി തൂമ്പത്ത്, മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ നാസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു, ഇ. ഷീജ, അനു ജോസഫ്, ആശപ്രവർത്തകരായ കദീജ, കോമളം, ബിന്ദു, ശോഭന, വിജയകുമാരി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.