പാലക്കാട്: ഒന്നരകിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് എക്സൈസിെൻറ പിടിയിലായി. ഇരവിപുരം പോളയത്തോട് കൃഷ്ണവിലാസം വീട്ടിൽ ബിജു എന്ന ജോണിനെയാണ് (48) സ്പെഷൽ സ്‌ക്വാഡ് പിടികൂടിയത്. ദേശീയപാതയിലെ പരിശോധന ഭയന്ന് കോയമ്പത്തൂരിൽനിന്ന് ബൈക്കിൽ ബി.പി.എൽ കൂട്ടുപാത എത്തി ബസ് കയറാൻ നിൽക്കുമ്പോഴാണ് പിടികൂടിയത്. കൊല്ലം ജില്ലയിൽ സ്കൂൾ കേന്ദ്രീകരിച്ച കഞ്ചാവ് വിൽക്കുന്ന പ്രധാന പ്രതിയാണ് ബിജു. കൊല്ലം ജില്ലയിൽ കഞ്ചാവ് വിറ്റതിന് മുമ്പും ഇയാൾെക്കതിരെ എക്‌സൈസ് കേസ് എടുത്തിട്ടുണ്ട്. എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷിെൻറ നിർദേശപ്രകാരം ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവൻറിവ് ഓഫിസർമാരായ ജി. ജയപ്രകാശ്, കെ.എസ്. സജിത്ത്, പ്രസാദ്, സുരേഷ് ബാബു, സിവിൽ എക്‌സൈസ് ഓഫിസർമാരായ രതീഷ്, ജോൺസൻ, കണ്ണൻ, സുനിൽകുമാർ, പ്രീജു, ശിവപ്രസാദ്, സ്മിത, അംബിക, ഡ്രൈവർ മുരളി മോഹൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.