ലൈംഗികാതിക്രമം: മധ്യവയസ്​കൻ അറസ്​റ്റിൽ

താനൂർ: വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി മൊബൈലിൽ ചിത്രീകരിച്ച മധ്യവയസ്കൻ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ. കെ പുരം കുണ്ടുങ്ങലിൽ താമസിക്കുന്ന മുള്ളമടക്കൽ മുഹമ്മദ് ബാവയെയാണ് (52) താനൂർ എസ്.ഐ രാജേന്ദ്രൻ നായരും സംഘവും പിടികൂടിയത്. ഇയാളുടെ കടയിലെത്താറുള്ള വിദ്യാർഥിനിക്ക് മിഠായി നൽകി വശപ്പെടുത്തി നിരന്തരം ലൈംഗികാതിക്രമം നടത്തി കുട്ടിയറിയാതെ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. ഇയാളുടെ കടയിലെത്തുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങളും മൊബൈലിൽ എടുത്തിട്ടുണ്ട്. ചൈൽഡ്ൈലൻ പ്രവർത്തകർ അറിയിച്ചതിനാലും വിദ്യാർഥിനിയുടെ വീട്ടുകാരുടെ പരാതിയിലുമാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.