കൊണ്ടോട്ടി: റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വർധിപ്പിക്കുന്നതിന് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായിരുന്ന റൺവേ നിയന്ത്രണം നീക്കി. ശനിയാഴ്ച മുതലാണ് ആറ് മാസത്തിന് ശേഷം റൺവേ വീണ്ടും മുഴുവൻ സമയം പ്രവർത്തനം ആരംഭിച്ചത്. റിസയുടെ നീളം 90 മീറ്ററിൽ നിന്ന് 240 മീറ്ററായി വർധിപ്പിക്കുന്നതിന് വേണ്ടിയാണ് റൺവേ പകൽ 12 മുതൽ വൈകീട്ട് ഏഴ് വരെ അടച്ചിരുന്നത്. പ്രവൃത്തി ഭൂരിഭാഗവും പൂർത്തിയായതോടെയാണ് റൺവേ നിയന്ത്രണം നീക്കിയിരിക്കുന്നത്. ഇലക്ട്രിക്കൽ പ്രവൃത്തികളാണ് ബാക്കിയുള്ളത്. ഇത് പൂർത്തിയാകാൻ ഒരു മാസം കൂടി എടുക്കുമെന്ന് അതോറിറ്റി അറിയിച്ചു. വിമാന സർവിസുകളെ ബാധിക്കാത്ത രീതിയിലാകും പ്രവൃത്തി നടക്കുക. നിയന്ത്രണം നീക്കിയതോടെ കരിപ്പൂരിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവിസുകളും ആരംഭിച്ചു. പകൽ സമയത്താണ് പുതിയ ആഭ്യന്തര സർവിസുകൾ. ചെന്നൈ, ബംഗളൂരു, ൈഹദരാബാദ് എന്നിവിടങ്ങളിലേക്കാണ് പുതിയ ആഭ്യന്തര സർവിസ്. വിദേശ വിമാനകമ്പനിയായ ഗൾഫ് എയറും കരിപ്പൂരിൽ നിന്ന് പുതിയ സർവിസ് ആരംഭിച്ചു. ബഹ്റൈനിലേക്കുള്ള പ്രതിദിന സർവിസിെൻറ ഉദ്ഘാടനം വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു നിർവഹിച്ചു. എല്ലാ ദിവസവും രാവിലെ 5.30ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 7.30ന് ബഹ്ൈറനിലെത്തും. തിരിച്ച് രാത്രി 9.25ന് അവിടെ നിന്ന് പുറപ്പെടുന്ന വിമാനം കരിപ്പൂരിൽ പുലർച്ച 4.30നാണ് എത്തുക. ഇൻഡിഗോയുടെ മസ്കത്ത് സർവിസും പുനരാരംഭിച്ചു. വൈകീട്ട് 6.05നാണ് ഇൻഡിഗോയുടെ കോഴിക്കോട്-മസ്കത്ത് സർവിസ്. തിരിച്ച് രാത്രി 11.15ന് പുറപ്പെട്ട് പുലർച്ച 4.15ന് കരിപ്പൂരിലെത്തും. െചന്നൈ-കോഴിക്കോട്-ബംഗളൂരു, കോഴിക്കോട്-ഹൈദരാബാദ് സെക്ടറുകളിൽ സ്പൈസ്െജറ്റും കോഴിക്കോട്-ചെന്നൈ സെക്ടറിൽ ഇൻഡിഗോയുമാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നത്. സ്പൈസ്ജെറ്റിെൻറ ചെന്നൈ-കോഴിക്കോട്-ബംഗളൂരു സർവിസിനും ശനിയാഴ്ച തുടക്കമായി. വൈകീട്ട് 3.30ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം അഞ്ചിന് കരിപ്പൂരിലെത്തും. 5.20ന് കരിപ്പൂരിൽ നിന്ന് തിരിക്കുന്ന വിമാനം 6.25ന് ബംഗളൂരുവിലും തിരിച്ച് 7.15ന് പുറപ്പെട്ട് 8.20ന് കരിപ്പൂരിലുമെത്തും. 8.40നാണ് ചെെന്നെയിലേക്ക് പുറപ്പെടുക. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവിസ്. ഇൗ സെക്ടറിൽ സ്പൈസ് ജെറ്റിെൻറ രണ്ടാമത്തെ സർവിസാണ്. ജൂലൈ ഒന്ന് മുതലാണ് സ്പൈസ്ജെറ്റിെൻറ കോഴിേക്കാട്-ഹൈദരാബാദ് സർവിസ് തുടങ്ങുക. െചാവ്വ, വെള്ളി ദിവസങ്ങളിലൊഴികെ രാവിലെ 11ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് 12.45ന് കരിപ്പൂരിെലത്തും. തിരിച്ച് 1.05ന് പുറപ്പെട്ട് 2.50നാണ് ഹൈദരാബാദിലെത്തുക. കോഴിക്കോട് ചെന്നൈ സെക്ടറിൽ ജൂലൈ 26 മുതലാണ് ഇൻഡിഗോ സർവിസ്. ചെെന്നെയിൽ നിന്ന് വൈകീട്ട് 6.55ന് പുറപ്പെട്ട് 8.35ന് കരിപ്പൂരും തിരിച്ച് രാത്രി ഒമ്പതിന് പുറപ്പെട്ട് 10.40ന് ചെന്നൈയിലുമെത്തും. ജെറ്റ് എയർവേസിെൻറ മുംബൈ, ബംഗളൂരു സർവിസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയക്രമ പ്രകാരം ഉച്ചക്ക് 1.25ന് മുംബൈയിൽ നിന്ന് കരിപ്പൂരിലെത്തുന്ന വിമാനം തിരിച്ച് 1.55ന് തിരിച്ചുപോകും. ബംഗളൂരുവിൽ നിന്ന് ഉച്ചക്ക് 2.45ന് കരിപ്പൂരിലെത്തുന്ന വിമാനം വൈകീട്ട് 5.20നാണ് തിരിച്ചുപോകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.