നിലമ്പൂരിൽ ഒഴുക്കിൽപ്പെട്ട രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

നിലമ്പൂർ: ചാലിയാറി‍​െൻറ പോഷക നദികളായ കരിമ്പുഴയിലും കുതിരപുഴയിലും ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ഏനാന്തി കരുവൻകുഴി വാഴക്കുണ്ടൻ ചെറിയ ആലിക്കുട്ടി-ഖദീജ ദമ്പതികളുടെ മകൻ നിസാമുദ്ദീ​െൻറയും (40) നിലമ്പൂർ പട്ടരാക്കയിലെ റിട്ട. കെ.എസ്.ഇ.ബി ഉദ‍്യോഗസ്ഥൻ പുത്തലത്ത് പി.എം. ഫാറൂഖ് അലി-റംലത്ത് ദമ്പതികളുടെ മകൻ അബ്ദുറഹ്മാ‍​െൻറയും (23) മൃതദേഹങ്ങളാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഒരേ സമയത്ത് കണ്ടെത്തിയത്. കരിമ്പുഴ ഏനാന്തി കടവിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ ഒഴുക്കിൽപ്പെട്ട നിസാമുദ്ദീ​െൻറ മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ഒാടെ ഒന്നര കിലോമീറ്റർ താഴെ പാത്തിപ്പാറ കടവിൽ പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന വള്ളിപ്പടർപ്പിനിടയിൽ കണ്ടെത്തി. തിരച്ചിലിനിടെ ഫയർഫോഴ്സാണ് മൃതദേഹം കണ്ടത്. ബുധനാഴ്ച വൈകീട്ട് കുതിരപുഴയിൽ വടപുറം പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട അബ്ദുറഹ്മാ‍​െൻറ മൃതദേഹം ഏഴ് കിലോമീറ്ററോളം താഴെ ശനിയാഴ്ച രാവിലെ 11ഒാടെ ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിന് താഴെ ഇ.എം.സി ആശുപത്രിക്ക് സമീപമാണ് കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന മൃതദേഹം കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തിരച്ചിലിൽ നാവികസേനയും ഫയർഫോഴ്സും പൊലീസും റവന‍്യൂ വകുപ്പും റസ്ക‍്യൂ ഫോഴ്സും ട്രോമ കെയറും നാട്ടുകാരും പെങ്കടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുനൽകി. നിസാമുദ്ദീ‍​െൻറ ഭാര‍്യ: സൈഫുന്നീസ. മക്കൾ: ഷിബിൽ ഷമീം, ഷാഹുൽ അമീൻ, ഷാമിൽ ഷമീം. അബ്ദുറഹ്മാൻ അവിവാഹിതനാണ്. സഹോദരങ്ങൾ: ഷഫീഖ്, അബ്ദുൽ ബാസിഖ്, ആയിശ മറിയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.