നിലമ്പൂർ: മലമ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചക്കാലക്കുത്ത് താഴത്തെ വീട്ടിൽ സുന്ദരൻ-സുന്ദരി ദമ്പതികളുടെ മകൻ കെ. വിനോദ് (31) ആണ് മരിച്ചത്. മേയ് 25ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് മലമ്പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രത‍്യേക വാർഡിലായിരുന്നു ചികിത്സ. രോഗം മൂർഛിച്ചതിനെ തുടർന്ന് ഈ മാസം നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. അവിവാഹിതനാണ്. സഹോദരിമാർ: ഷീന, ഷീബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.