മലപ്പുറം: വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഒരു മാസത്തെ നോമ്പനുഷ്ഠാനത്തിലൂടെയും പ്രാർഥനയിലൂടെയും നേടിയെടുത്ത സഹനവും വിശുദ്ധിയും കാത്തുസൂക്ഷിച്ചുകൊണ്ടാണ് മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്. പള്ളികളിലും ഇൗദ്ഗാഹുകളിലും നടന്ന നമസ്‌കാരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. റമദാൻ വ്രതത്തിെൻറ ചൈതന്യവുമായി പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും വിശ്വാസികൾ തക്ബീർധ്വനികളുമായി ഒരുമിച്ചുകൂടി. മഴയുെട ഭീഷണിയുള്ളതിനാൽ ഇൗദ്ഗാഹുകൾ കുറവായിരുന്നു. ഒട്ടുമിക്കയിടങ്ങളിലും പള്ളികളിലാണ് നമസ്കാരം നടന്നത്. റമദാൻ നൽകിയ ജീവിതവിശുദ്ധി കാത്ത് സൂക്ഷിച്ച് ജീവിതം ചിട്ടപ്പെടുത്തണമെന്നും തെറ്റുകളിൽനിന്ന് തുടർന്നും അകന്നുനിൽക്കണമെന്നും ഇമാമുമാർ ഉണർത്തി. നമസ്കാരത്തിനുശേഷം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും വിശ്വാസികൾ സ്നേഹബന്ധം ഉൗട്ടിയുറപ്പിച്ചു. വീടുകളിൽ സുഹൃത്തുക്കൾക്കും മറ്റു ക്ഷണിക്കപ്പെട്ടവർക്കും വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയിരുന്നു. കുടുംബങ്ങൾ തറവാടു വീടുകളിൽ ഒത്തുചേർന്നു. അയൽവീടുകൾ സന്ദർശിക്കുകയും ബന്ധുവീടുകളിൽ വിരുന്ന് പോവുകയും ചെയ്തു. െചറിയ പെരുന്നാളിന് മുന്നോടിയായി നാടെങ്ങും ഒറ്റക്കും സംഘടിതമായും ഫിത്വർ സകാത്ത് വിതരണം നടന്നു. ഭക്ഷ്യധാന്യം അർഹതപ്പെട്ടവരുടെ വീടുകളിലെത്തിച്ചുനൽകി. തലേദിവസംവരെ മഴ തകർത്തുപെയ്തിരുന്നെങ്കിലും പെരുന്നാൾ ദിവസം രാവിലെ മാനം തെളിഞ്ഞത് ആശ്വാസമായി. പെരുന്നാൾ പിറ്റേന്ന് മഴ മാറി വെയിൽ തെളിഞ്ഞതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റും ജനങ്ങൾ ഒഴുകിെയത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.