വെയിൽ പരന്നു; പാരമ്യത്തിൽ പെരുന്നാൾ ആഘോഷം

മലപ്പുറം: മഴ മാറി വെയിൽ തെളിഞ്ഞതോടെ പെരുന്നാൾ പിറ്റേന്ന് ആഘോഷം പാരമ്യത്തിലെത്തി. ലോകകപ്പ് മത്സരങ്ങളുള്ളതിനാൽ പലരും ടി.വിക്ക് മുമ്പിൽ ആഘോഷം ഒതുക്കിയെങ്കിലും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കുടുംബങ്ങൾ ഒഴുകിയെത്തി. മലപ്പുറം കോട്ടക്കുന്ന്, നിളയോരം പാർക്ക്, നിലമ്പൂർ തേക്ക് മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ടു. പെരുന്നാൾ ദിവസം പലേടത്തും മഴ ഒഴിഞ്ഞിരുന്നില്ലെങ്കിലും ശനിയാഴ്ച രാവിലെ മുതൽ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ആകാശത്ത് മേഘാവരണം പൂർണമായും മാറി വെയിൽ തെളിഞ്ഞതോടെ വാഹനങ്ങൾ നിരത്തിൽ സജീവമായി തുടങ്ങി. ഉച്ചക്കുശേഷം നിരത്തിൽ തിരക്ക് കൂടിവന്നു. വൈകീേട്ടാെട കോട്ടക്കുന്നും പരിസരവും ജനസാഗരമായി. വാഹനങ്ങൾ നിറഞ്ഞതോടെ കോട്ടക്കുന്നിലേക്കുള്ള വഴികളിൽ ഗതാഗതക്കുരുക്ക് തുടങ്ങി. കുട്ടികളുടെ പാർക്ക് സജീവമായി. കടകളിൽ കച്ചവടം പൊടിപൊടിച്ചു. കുന്നുമ്മലിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും നേരം ഇരുട്ടിയിട്ടും വാഹനത്തിരക്കിന് കുറവുണ്ടായില്ല. photo kottakunnu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.