ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം 'രാജാങ്കണത്തിലേക്ക്' രാജാസ് എച്ച്.എസ്.എസ് ആഹ്ലാദ നിറവിൽ കോട്ടക്കൽ: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്കൂളുകൾക്ക് സംഘടിപ്പിച്ച 'ഹരിതവിദ്യാലയ പുരസ്കാരം 2018' മത്സരത്തിൽ കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിന് രണ്ടാം സ്ഥാനം. പ്രശസ്തിപത്രവും 50,000 രൂപയാണ് പുരസ്കാരം. ശുചിത്വ ശീലം വളർത്തുക, കുടിവെള്ള സംരക്ഷണം, ജലമലിനീകരണം, മറ്റു പരിസ്ഥിതി മലിനീകരണ അവബോധം വളർത്തുക എന്നിവയായിരുന്നു മത്സരയിനങ്ങൾ. സ്കൂളിലെ മഴവെള്ള സംഭരണികൾ, കിണർ റീചാർജിങ്, പ്രകൃതിദത്ത ജലാശയം, ഖരമാലിന്യ സംസ്കരണം, പേപ്പർ പേന ഉപയോഗം, പൊതുജന അവബോധം വളർത്താനായി തയാറാക്കിയ മരവും കുട്ടിയും സംഗീത ശിൽപം, പ്ലാസ്റ്റിക് വിമുക്ത കാമ്പസ് എന്നീ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയതെന്ന് കോഒാഡിനേറ്റർ മുജീബ് റഹ്മാൻ പറഞ്ഞു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. അധ്യാപകരായ വിഷ്ണു രാജ്, കെ. ഗിരീഷ്, ടി.ടി. കുഞ്ഞഹമ്മദ്, അമ്പിളി, പി.വി. സ്മിത, വിദ്യാർഥികളായ അലീന ടോമി, ദ്യുതിമോഹൻ, പി. പവിത്ര, കെ. ഐശ്വര്യ എന്നിവരെ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. പ്രസിഡൻറ് സന്തോഷ് വള്ളിക്കാട്, പ്രധാനാധ്യാപിക കെ.വി. ലത, പ്രിൻസിപ്പൽ ഇ.എൻ. വനജ, കെ.കെ. നിർമല, കെ. രഘുരാജ്, സമീർ ബാബു എന്നിവർ സംസാരിച്ചു. പടം / കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസ് അധികൃതർ ഹരിതവിദ്യാലയ പുരസ്കാരം സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു .KKL/ രാജാസ് പുരസ്കാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.