അടിതെറ്റിയാൽ ഓവുചാലിലേക്ക്; കൂട്ടുമൂച്ചി റോഡിൽ അപകടം പതിയിരിക്കുന്നു

വള്ളിക്കുന്ന്: ഒാടക്ക് സ്ലാബ് ഇടാതെ റോഡ് വീതികൂട്ടി റബറൈസ് ചെയ്തത് അപകട ഭീഷണി ഉയർത്തുന്നു. കൂട്ടുമുച്ചി-മാതാപുഴ റോഡിലാണ് അപകടം പതിയിരിക്കുന്നത്. തിരക്കേറിയ അത്താണിക്കൽ-കൂട്ടുമുച്ചി റോഡിൽ കൂട്ടുമുച്ചി മുതൽ മാതാപുഴ പാലം വരെയാണ് വീതികൂട്ടി റബറൈസ് ചെയ്യുന്നത്. ഇതിൽ പകുതി ഭാഗം പൂർത്തിയായി. എന്നാൽ, കൂട്ടുമുച്ചി ഇറക്കത്തിലെ വളവ് മുതൽ ഇരുഭാഗത്തും ഓവുചാലുണ്ട്. ഓവുചാലിന് സമീപം വരെ ടാർ ചെയ്തിട്ടുണ്ട്. റോഡി​െൻറ ഉയരവും വർധിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ഇരുചക്ര വാഹനം ഉൾപ്പെടെ ഓവുചാലിലേക്ക് വീഴാൻ സാധ്യതയുണ്ട്. കാൽനടയാത്രക്കാർക്കും ഭീഷണിയാണിത്. ഒാടക്ക് സ്ലാബ് ഇടുന്ന പ്രവൃത്തി താഴ് ഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇവിെട മുന്നറിയിപ്പ് ബോർഡുകളോ മറ്റോ സ്ഥാപിച്ചിട്ടില്ല. ഫോട്ടോ. റോഡ് വീതി കൂട്ടി നവീകരിച്ചതോടെ അപകട ഭീഷണി ഉയർത്തുന്ന കൂട്ടുമൂച്ചി റോഡിലെ ഒാട
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.