വള്ളിക്കുന്ന്: ഒന്നുമുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മുന്നിലെ ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി വൈകുന്നു. പരപ്പനങ്ങാടി-കടലുണ്ടി റോഡിൽ അരിയല്ലൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന കവാടത്തിന് മുന്നിലാണ് രണ്ട് വലിയ മരങ്ങൾ ഉണങ്ങി നിൽക്കുന്നത്. മണൽ പ്രദേശമായതിനാൽ മരം ഏതുസമയവും വീഴാനും സാധ്യതയുണ്ട്. ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ ഭീതിയിലാണ് നാട്ടുകാർ. സ്കൂൾ തുറക്കുന്നതിന് മുമ്പ് മരം മുറിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ. അരിയല്ലൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ ഉണങ്ങിയ മരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.