കാളികാവ്: ഫിഫ ലോകകപ്പ് അടുത്തിരിക്കെ ജില്ലയിലെ സെവന്‍സ് തട്ടകങ്ങളിലൊന്നായ കാളികാവില്‍ വിവിധ ടീമുകളുടെ ആരാധകര്‍ ആവേശത്തിൽ. കാല്‍പന്തിനെ ഉയിരിനെപ്പൊലെ പ്രണയിക്കുന്ന മലനാട്ടുകാര്‍ ഫ്ലക്സുകളും കൊടിതോരണങ്ങളും ഉയർത്തി റഷ്യൻ മണ്ണില്‍ വിരിയുന്ന ഫുട്ബാൾ മാമാങ്കത്തിന് കൺതുറന്നിരിക്കുകയാണ്. അഞ്ചുതവണ കപ്പ് കൈയിലേന്തിയ കാനറിപ്പക്ഷികളായ ബ്രസീലും മെസി മാജിക്കിലൂടെ 1986 ആവര്‍ത്തിക്കാൻ ഇറങ്ങുന്ന അർജൻറീനയും തന്നെയാണ് കളിേപ്രമികളുടെ ഇഷ്ടടീമുകൾ. കപ്പ് വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞ് ഫ്രഞ്ച്, നെതര്‍ലെൻഡ്സ്, ഇറ്റലി, സ്‌പെയിന്‍ ആരാധകരും രംഗത്തുണ്ട്. പ്രവാസികളില്‍ ചിലര്‍ സൗദി ടീമിനൊപ്പമെന്നറിയിച്ച് പ്രചാരണവുമായി രംഗത്തുണ്ട്. ഉണ്ട ചോറിന് നന്ദി വേണ്ടേ എന്നാണവരുടെ ചോദ്യം. പുല്ലങ്കോട് എസ്‌റ്റേറ്റിന് സമീപം സംസ്ഥാന പാതയോരത്ത് പാറകളില്‍ നിറം പൂശി വരെ തങ്ങളുെട ടീമിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ച് ആരാധകർ രംഗത്തുണ്ട്. ആമപ്പൊയിലില്‍ നിപക്കെതിരെ ബോധവത്കരണം നടത്തിയാണ് ബ്രസീല്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നത്. മലയോര പ്രദേശമായ കാളികാവ്, ലോകകപ്പ് അരങ്ങുണരും മുമ്പേതന്നെ കളിയാവേശം നിറക്കാന്‍ പ്രവചന മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. കളിക്കളം വാട്സ്ആപ്പ് ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിലാണ് മത്സരം ഒരുങ്ങുന്നത്. കളിക്കളം ഗ്രൂപ് മേളയില്‍ പങ്കെടുക്കുന്ന 32 ടീമിെൻറയും ചിത്രങ്ങള്‍ അടങ്ങിയ വലിയ ഫ്ലക്സ്ബോർഡും കാളികാവ് ടൗണില്‍ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.