മഞ്ചേരി: ഗവ. നഴ്സിങ് സ്കൂളിൽ 2018-21 വർഷത്തേക്കുള്ള ജനറൽ നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് (ബയോളജി, കെമിസ്ട്രി, ഫിസിക്സ്) ഐച്ഛിക വിഷയമായെടുത്ത് 40 മാർക്കോടെ പ്ലസ്ടു പാസ്സായവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിന് പാസ് മാർക്ക് മതിയാകും. സയൻസ് ബാച്ചുകാരുടെ അഭാവത്തിൽ മറ്റു ഗ്രൂപ്പുകാരെയും പരിഗണിക്കും. അപേക്ഷ ഫോറവും േപ്രാസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റായ ww.dhs.kerala.gov.inൽ ലഭിക്കും. ജൂലൈ 21 വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.