കലക്​ടർ വടിയെടുത്തു; അകവും പുറവും ക്ലീനായി ബി ത്രീ ബ്ലോക്ക്​

മലപ്പുറം: 'മാധ്യമം' വാർത്ത കണ്ട് കലക്ടർ കച്ചകെട്ടിയിറങ്ങിയതോടെ സിവിൽ സ്റ്റേഷനിൽ ബി ത്രീ ബ്ലോക്കിലെ കൊതുകുവളർത്തൽ കേന്ദ്രങ്ങൾ ക്ലീനായി. ആേരാഗ്യ വകുപ്പി​െൻറ ജില്ല ഒാഫിസടക്കം സ്ഥിതിചെയ്യുന്ന ബി ത്രീ ബ്ലോക്കിന് പിന്നിൽ മാലിന്യം നിറഞ്ഞ് കൊതുക് പെരുകുന്നതും ഭക്ഷണാവശിഷ്ടങ്ങളടക്കം തള്ളുന്നതും സംബന്ധിച്ച് മാധ്യമം തിങ്കളാഴ്ച നൽകിയ വാർത്ത ഏറെ ചർച്ചയായിരുന്നു. ഡെങ്കിയും മലമ്പനിയും പടരുേമ്പാൾ ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യവകുപ്പി​െൻറ മൂക്കിൻതുമ്പിൽ കൊതുക് പെരുകുന്നത് ശ്രദ്ധയിൽപ്പെട്ട കലക്ടർ ഇടപെട്ടാണ് ബി ത്രീ ബ്ലോക്കിന് പിന്നിലെ മാലിന്യം കഴിഞ്ഞദിവസം മാറ്റിയത്. ഇൗ ഭാഗത്തെ സ്ഥാപനങ്ങളിൽനിന്ന് ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് തടയാൻ ജനാലകൾ വലയുപയോഗിച്ച് മറയ്ക്കാനും തീരുമാനിച്ചു. മാലിന്യത്തി​െൻറ കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി ത്രീ ബ്ലോക്കിലെ സ്ഥാപന മേധാവികൾക്ക് കഴിഞ്ഞദിവസം കലക്ടർ നോട്ടീസ് നൽകിയിരുന്നു. 'മാധ്യമം' വാർത്തയുടെ പകർപ്പും ഇതോടൊപ്പം നൽകി. വിവിധ ഒാഫിസുകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യമാണ് വാർത്തക്ക് അടിസ്ഥാനമെന്നും ഡെങ്കിപ്പനിയും മലമ്പനിയും അടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ അവരവരുടെ പരിധിയിലെ മാലിന്യം ഉടൻ മാറ്റണമെന്നും കലക്ടർ സൂചിപ്പിച്ചിരുന്നു. ഇനി മാലിന്യം കാണുന്നപക്ഷം അതത് സ്ഥാപന മേധാവികളാകും ഉത്തരവാദികളെന്നും കലക്ടർ മുന്നറിയിപ്പ് നൽകിയതോടെ ബി ത്രീ ബ്ലോക്കുകാർ ഉണർന്ന മട്ടാണ്. ജീവനക്കാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും തിങ്കളാഴ്ച നടന്ന നിപ ജാഗ്രത യോഗത്തിലും 'മാധ്യമം' വാർത്ത ചർച്ചയായിരുന്നു. ദുർഗന്ധമൊഴിഞ്ഞ് അകത്തളം ബി ത്രീ ബ്ലോക്കിലെ പ്രധാന കവാടം വഴി ഉള്ളിലേക്ക് ഇനി മൂക്കുപൊത്താതെ ധൈര്യമായി ചെല്ലാം. വിവിധ സ്ഥാപനങ്ങളിലെ പഴയ ഫയലുകളും ഭക്ഷണാവശിഷ്ടവും കുപ്പികളും അടങ്ങിയ മാലിന്യം അകത്ത് തള്ളിയതോടെ ഇതുവഴി നടക്കാനാകാത്ത സ്ഥിതിയായിരുന്നു. ഇത് പൂർണമായും വൃത്തിയാക്കി. കലക്ടറേറ്റ് റെക്കോഡ് റൂമിനോട് ചേർന്ന ശൗചാലയത്തിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തടക്കമാണ് ചാക്കിൽ കെട്ടി മാലിന്യം കൊണ്ടുതള്ളിയത്. ഡി.എം.ഒ അടക്കം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ദിവസേന പോകുന്നതും വരുന്നതും ഇതുവഴിയാണ്. എലിയും മറ്റും ചത്തതിനാൽ ഇതുവഴി മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയായിരുന്നു. ബി ത്രീ ബ്ലോക്കിന് പുറത്തുള്ളവരും ഇവിടെ മാലിന്യം കൊണ്ടിടുന്നത് പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.