അപാകതകൾ തിരുത്തണം -എച്ച്​.എസ്​.എസ്​.ടി.എ

മലപ്പുറം: ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനായി ഇറക്കിയ കരട് ലിസ്റ്റിലെ അപാകതകൾ തിരുത്തണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. സംസ്ഥാനതല നിയമനം നിലനിൽക്കുന്ന ഹയർ സെക്കൻഡറി വകുപ്പിൽ പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥലംമാറ്റം നടക്കുന്നത്. എന്നാൽ, അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ മറികടന്നതിനാൽ പല അധ്യാപകർക്കും ഇപ്പോഴും സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടില്ല. കംപാഷനേറ്റ്, പ്രയോരിറ്റി വിഭാഗത്തിലെ സ്ഥലം മാറ്റത്തി​െൻറ ആധികാരികത ഉറപ്പാക്കാൻ വിജിലൻസ് അന്വേഷണം വേണമെന്നും സംസ്ഥാന നേതാക്കളായ എം. രാധാകൃഷ്ണൻ, ഡോ. സാബുജി വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.