എക്സ്​ട്രാ ബജറ്ററി റിസോഴ്സ് പട്ടികയിൽ നിലമ്പൂർ-നഞ്ചൻകോട്​ പാത പരിഗണനയിൽ

നിലമ്പൂർ: നിലമ്പൂർ-നഞ്ചൻകോട് െറയിൽപാത പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. നിയമസഭയിൽ പി.വി. അൻവർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. 2016-17ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ എക്സ്ട്രാ ബജറ്ററി റിസോഴ്സ് ഉപയോഗിച്ച് നിർമിക്കേണ്ട പാതകളുടെ പട്ടികയിൽ നിലമ്പൂർ-നഞ്ചൻകോട് പാതയും ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്രസ്തുത റെയിൽപാതയുടെ ഫൈനൽ ലൊക്കേഷൻ സർവേ നടത്തേണ്ടത് സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പ്മ​െൻറ് കോർപറേഷനാണ്. പദ്ധതിയുടെ പ്രാരംഭ പഠനം തുടങ്ങാനിരിക്കുകയാണ്. 5500 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പാതയുടെ നിർമാണത്തിന് ആവശ്യമായ തുക പൊതുകടമെടുപ്പിലൂടെയോ കേന്ദ്രവും കേരളവും കർണാടകയും കൂടിയോ വഹിക്കേണ്ടിവരും. പഠനത്തിനു ശേഷം കൃത്യമായ പദ്ധതി ചെലവ് എത്രയെന്നും എങ്ങനെ കണ്ടൈത്തുമെന്നും വ്യക്തമാവും. മറ്റൊരു സംസ്ഥാനത്തിലൂടെയും വനത്തിലൂടെയും കടന്നുപോവുന്ന പാതയായതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, നാഷനൽ വൈൽഡ് ലൈഫ് സ്റ്റാൻഡിങ് കമ്മിറ്റി, ദേശീയ കടുവ സംരക്ഷണ അതോറിറ്റി എന്നിവയുടെ അനുമതി വേണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള പ്രാഥമിക സർവേ, വിശദമായ സർവേ എന്നിവ നടത്താനുള്ള അനുമതിക്കായി കേന്ദ്ര, കർണാടക സർക്കാറുകൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എന്നാൽ, അനുമതി ലഭ്യമായിട്ടില്ലെന്നും മന്ത്രി എം.എൽ.എയെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.