ചേലേമ്പ്രയിൽ ഡെങ്കി; പ്രതിരോധപ്രവർത്തനം ഊർജിതമാക്കി 117 വീടുകളിൽ ഉറവിട നശീകരണം ചേലേമ്പ്ര: ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട്. പൊയിൽതൊടി പ്രദേശത്താണ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വാർഡ് അംഗം വി.പി. ഉമ്മർ ഫാറൂഖ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ രാജ്കുമാർ, ജൂനിയർ പബ്ലിക് നഴ്സ് സലീന എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നശീകരണം നടത്തി. രോഗം ബാധിച്ചയാളുടെ അയൽപക്കത്തെ 117 വീടുകളിൽ കൊതുക് നശീകരണം നടത്തി. അംഗൻവാടി, മദ്റസ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണവും നോട്ടീസ് വിതരണവും നടത്തി. പ്രദേശത്ത് നടത്തിയ സർവേയിൽ കൂടുതൽ രോഗബാധിതരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വരുംദിവസങ്ങളിൽ ഫോഗിങ് ഉൾപ്പെടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ വാർഡ് അംഗത്തിെൻറ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായി. ഫോഗിങ് നടത്തുന്നതിന് ജില്ല മെഡിക്കൽ ഓഫിസിെൻറയും കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറയും സഹായം തേടി. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ബഹുജന പങ്കാളിത്തം ഉണ്ടാകണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. മേനകാ വാസുദേവ് പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും കൊതുകും മറ്റ് രോഗവാഹകരായ പ്രാണികളും പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്നവർക്കെതിരെയും പിഴ ചുമത്തുന്നതുൾെപ്പടെ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ പി. ഗിരീഷ് കുമാർ അറിയിച്ചു. ഫോട്ടോ. ചേലേമ്പ്രയിൽ ഡെങ്കിപ്പനി കണ്ടെത്തിയ പ്രദേശത്ത് ആരോഗ്യ വകുപ്പ് കൊതുക് നശീകരണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.