ന്യൂഡൽഹി: രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്ത നാടകീയ സംഭവങ്ങൾക്കിടയിൽ കോൺഗ്രസിലെ പുനഃസംഘടനാ ചർച്ചകൾക്ക് താൽക്കാലിക അവധി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചികിത്സക്കുശേഷം സോണിയ ഗാന്ധിയെ തിരിച്ചുകൊണ്ടുവരുന്നതിന് വെള്ളിയാഴ്ച രാത്രി അമേരിക്കയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണിത്. 15നുശേഷം മാത്രമാണ് ഇനി തുടർചർച്ചകൾ. എല്ലാ വിഷയങ്ങളും ഇൗ ദിവസങ്ങളിൽ പരിഗണിക്കാനിരുന്നതാണ്. എന്നാൽ ഘടകകക്ഷികൾ കൂടി ചർച്ചയുടെ ഭാഗമായതോടെ കെ.പി.സി.സി അധ്യക്ഷൻ, യു.ഡി.എഫ് കൺവീനർ തുടങ്ങിയ വിഷയങ്ങളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയ നേതാക്കളെല്ലാം മടങ്ങി. രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 21നാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ജൂൺ 11. പിൻവലിക്കാൻ 14 വരെയാണ് സമയം. 21ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ വോെട്ടടുപ്പ്. തുടർന്ന് അഞ്ചിന് വോെട്ടണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.