തിരുവനന്തപുരം: 'പ്രതിപക്ഷത്തെ ചിലര്‍ക്ക് തീവ്രവാദബന്ധമുണ്ട്' എന്ന പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മാപ്പുപറയണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ആലുവക്കാര്‍ തീവ്രവാദികളാണെന്ന സൂചനയോടെ 'ആലുവ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല' എന്ന അദ്ദേഹത്തിെൻറ മുന്നറിയിപ്പ് സഭാനേതാവായ മുഖ്യമന്ത്രിക്ക് ഒട്ടും യോജിച്ചതല്ലെന്നും ഈ പ്രസ്താവന പിന്‍വലിക്കണമെന്നും കത്തില്‍ അവശ്യപ്പെട്ടു. പിന്‍വലിച്ചില്ലെങ്കില്‍ പരാമർശം സഭാരേഖകളില്‍നിന്ന് നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.