കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിനുള്ളിൽനിന്ന് 1.10 കോടി രൂപയുടെ സ്വർണം പിടികൂടി. ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസാണ് 3527.5 ഗ്രാം സ്വർണം പിടികൂടിയത്. ദുബൈയിൽനിന്ന് വ്യാഴാഴ്ച രാവിലെ കരിപ്പൂരിെലത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. ഡി.ആർ.െഎ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സീറ്റിെൻറ ഹെഡ്റെസ്റ്റിെൻറയുള്ളിൽനിന്നാണ് സ്വർണം പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കെണ്ടത്താനായിട്ടില്ല. ഒരു കിലോയിലധികം ഭാരം വരുന്ന മൂന്ന് സ്വർണക്കട്ടികളായിട്ടാണ് ഒളിപ്പിച്ചിരുന്നത്. വിമാനം കരിപ്പൂരിെലത്തിയ ശേഷം മുംബൈ വഴി ഡൽഹിയിലേക്കാണ് പോകുന്നത്. ആഭ്യന്തര യാത്രക്കാർക്ക് കസ്റ്റംസ് പരിശോധന ഉണ്ടാകാറില്ല. ഇൗ അവസരം ഉപയോഗിച്ച് മുംബൈ, ഡൽഹി വിമാനത്താവളം വഴി പുറത്തെത്തിക്കാനായിരിക്കും ശ്രമെമന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.