നിലമ്പൂര്‍: നിലമ്പൂരിലും കോൺഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിെൻറ പ്രമേയം. നേതാക്കളെ വേദിയിലിരുത്തിയാണ് ഏകസ്വരത്തിൽ നീണ്ട കരഘോഷത്തോടെ പ്രമേയം പാസാക്കിയത്. കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം കതിരില്‍ നടന്ന യൂത്ത് കോൺഗ്രസ് ക്യാമ്പിൽ യൂത്ത് കോൺഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ പ്രസിഡൻറ് ഷാജഹാന്‍ പായമ്പാടമാണ് പ്രമേയം അവതരിപ്പിച്ചത്. ആര‍്യാടൻ മുഹമ്മദിെൻറ തട്ടകത്തിൽ നിലവിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്ത് വരുന്നത് ആദ‍്യമായാണ്. ഒന്നില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഒരു സ്ഥാനമൊഴിയണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. നിലവിലെ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളില്‍ പലരും വര്‍ഷങ്ങളായി ഒന്നില്‍ കൂടുതല്‍ സ്ഥാനം കൈവശം വെക്കുന്നവരാണ്. ഇതുമൂലം യൂത്ത് കോൺഗ്രസിന് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെയുണ്ട്. നിലമ്പൂര്‍ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ. ഗോപിനാഥ്, നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻകൂടിയാണ്. കെ.പി.സി.സി അംഗവും ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറുമായ എന്‍.എ. കരീം കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ് കൂടിയാണ്. കെ.പി.സി.സി അംഗമായ ആര്യാടന്‍ ഷൗക്കത്ത് കേരള സംസ്‌കാര സാഹിതി സംസ്ഥാന അധ്യക്ഷനും നിലമ്പൂര്‍ കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ്. ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ബാബു മോഹനക്കുറുപ്പ് നിലമ്പൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറാണ്. ഇവർക്കെതിരെയാണ് യൂത്ത് കോൺഗ്രസിെൻറ ഒളിയമ്പ്. പുതിയ തലമുറക്ക് അവസരം നല്‍കാതെ വര്‍ഷങ്ങളായി ഒരേ നേതാക്കള്‍ തെന്ന സ്ഥാനങ്ങള്‍ കൈയടിക്കിവെച്ചിരിക്കുന്നതാണ് യൂത്ത് കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. 20 വര്‍ഷത്തിലേറെയായി നിലമ്പൂര്‍, എടക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലേക്ക് സംഘടന തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സംഘടനയെ മുന്നോട്ട് നയിക്കുന്നതില്‍ നിലവിലെ നേതൃത്വങ്ങള്‍ തികഞ്ഞ പരാജയമാണെന്നും ക‍്യാമ്പിൽ ആക്ഷേപം ഉയർന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ കനത്ത പരാജയത്തിന് ശേഷം അവലോകന യോഗം നടത്താന്‍ പോലും പാര്‍ട്ടി നേതൃത്വത്തിനായിട്ടില്ല. നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യമോ സുരക്ഷിത വാര്‍ഡുകളോ നല്‍കാത്തതും യോഗത്തില്‍ ചര്‍ച്ചയായി. കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, ആര്യാടന്‍ ഷൗക്കത്ത്, എ. ഗോപിനാഥ് എന്നിവരെ വേദിയിലിരുത്തിയായിരുന്നു പ്രമേയമെന്നതും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.