കണ്ണമ്പ്ര: ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി നേതൃത്വത്തിൽ കല്ലിങ്കൽപ്പാടത്ത് ഫ്ലഡ്ലിറ്റ് ശനിയാഴ്ച വൈകീട്ട് ആറിന് നടക്കും. ഒന്നും രണ്ടും വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. ഫോൺ: 9048933176. യാത്രയയപ്പ് നൽകി പാലക്കാട്: ജില്ല നൂൺമീൽ ഓഫിസറായി സേവനത്തിൽനിന്ന് വിരമിച്ച പി.എൻ. സുധാകരന് കേരള ഗസറ്റഡ് ഓഫിസേഴ്സ് സംഘ് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ല ട്രഷറർ എ.പി. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. എം. സുരേഷ് ഉപഹാരം നൽകി. എച്ച്.കെ. കൃഷ്ണൻ, കെ. കൃഷ്ണൻ, കെ. നാരായണൻ, മുരളി കേനാത്ത്, മുരളി പ്രകാശ്, എം.കെ. വാസുദേവൻ, ടി.സി. സുരേഷ്, ആർ. ഗിരിപ്രകാശ് എന്നിവർ സംസാരിച്ചു. യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന് ആലത്തൂർ: സ്വന്തം വീട്ടിൽവന്ന് തിരിച്ചുപോയ യുവതിയേയും മൂന്ന് വയസ്സുള്ള കുട്ടിയേയും കാണാനില്ലെന്ന് പരാതി. ആയക്കാട് തച്ചാംകുന്ന് കൃഷ്ണദാസിെൻറ ഭാര്യ സജിത (25), മകൻ അമൽ കൃഷ്ണ (മൂന്ന്) എന്നിവരെയാണ് ചൊവ്വാഴ്ച മുതൽ കാണാതായത്. തിങ്കളാഴ്ച ഭർതൃവീട്ടിൽനിന്ന് ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലേക്ക് പോയതാണ്. ചൊവ്വാഴ്ച രാവിലെ 10ന് ചിറ്റിലഞ്ചേരിയിലെ വീട്ടിൽ ഭർത്താവിെൻറ വീട്ടിലേക്ക് തിരിച്ചുപോയ ഇവരെ കുറിച്ച് വിവരമില്ലെന്നാണ് പരാതി. ആലത്തൂർ പൊലീസ് കേസെടുത്തു. യുവതിയെ കാണാനില്ലെന്ന് പരാതി ആലത്തൂർ: ഒറ്റപ്പാലത്തുനിന്ന് ബന്ധുവിനൊപ്പം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ കാണാനില്ലെന്ന് പരാതി. മംഗലംഡാം ഒലിംകടവ് മുള വേലിപ്പുറത്ത് വീട്ടിൽ ജോസിെൻറ മകൾ അഞ്ജുവിനെയാണ് (24) ചൊവ്വാഴ്ച മുതൽ കാണാതായത്. തിങ്കളാഴ്ച യുവതി മംഗലംഡാമിലെ വീട്ടിൽനിന്ന് ഒറ്റപ്പാലത്തുള്ള ബന്ധുവിെൻറ വീട്ടിലേക്ക് പോയതായിരുന്നു. അവിടെനിന്ന് ചൊവ്വാഴ്ച രാവിലെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വന്നിരുന്നു. ബന്ധുവിനെ അശുപത്രിയിൽ നിർത്തി സ്വാതി ജങ്ഷനിലെ സിവിൽ സ്റ്റേഷനിലെ എംപ്ലോയ്മെൻറ് ഓഫിസിൽ പോയിവരാമെന്ന് പറഞ്ഞ് പോയതാണ്. പിതാവ് മംഗലംഡാം പൊലീസിൽ നൽകിയ പരാതി ആലത്തൂർ പൊലീസിന് കൈമാറി. ആലത്തൂർ പൊലീസ് അന്വേഷിച്ച് വരുന്നു. എരുമ-പോത്ത് വളർത്തൽ സൗജന്യ പരിശീലനം മലമ്പുഴ: മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ജൂൺ 13, 14 തീയതികളിൽ എരുമ-പോത്ത് വളർത്തലിൽ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ നേരിട്ടോ 0491 2815454, 8281777080 നമ്പർ വഴിയോ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ ആധാർ നമ്പറുമായി രാവിലെ 10ന് പരിശീലനത്തിനെത്തണമെന്ന് അസി. ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.