വള്ളിക്കുന്ന്: റോഡരികിലെ കുഴി വാഹനയാത്രകാർക്കും കാൽനടക്കാർക്കും ഭീഷണി ഉയർത്തുന്നു. പരപ്പനങ്ങാടി-കോഴിക്കോട് റോഡിൽ അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് കുഴി. റോഡിെൻറ കിഴക്ക് ഭാഗത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് മഴവെള്ളം ഒഴുകാൻ സിമൻറ് പൈപ്പ് സ്ഥാപിച്ചിരുന്നു. ഈ സമയത്താണ് കുഴിയുടെ ആഴവും വലിപ്പവും കൂടിയത്. ദിവസങ്ങൾക്ക് മുമ്പ് റോഡിെൻറ ഇരുഭാഗവും ടാറിങ് നടത്തി വീതികൂട്ടുകയും ചെയ്തിരുന്നു. സ്കൂൾ തുറന്നാൽ കുട്ടികൾക്ക് ഉൾപ്പെടെ ഇത് അപകട ഭീഷണിയിലാണ്. കോൺക്രീറ്റ് ചെയ്ത് ഡ്രൈനേജ് സംവിധാനം ഒരുക്കണമെന്നും റോഡരിക് കെട്ടി സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ. അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റോഡരികിലെ കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.