ദേശീയപാത വികസനം: മലപ്പുറം ജില്ലയിലെ അന്തിമ വിജ്ഞാപനം ജൂൺ പകുതിയോടെ

കുറ്റിപ്പുറം: മലപ്പുറം ജില്ലയിൽ ദേശീയപാത വികസനത്തി​െൻറ ഭാഗമായി അന്തിമ വിജ്ഞാപനം (3 ഡി വിജ്ഞാപനം) ജൂൺ പകുതിയോടെ ഇറങ്ങും. ഇതിന് മുന്നോടിയായുള്ള കണക്കെടുപ്പുകളും അനുബന്ധ ജോലികളും അന്തിമഘട്ടത്തിലാണ്. തിരൂർ താലൂക്കിലെ അന്തിമ വിജ്ഞാപനമാണ് ആദ്യം ഇറക്കുന്നത്. കുറ്റിപ്പുറം, നടുവട്ടം വില്ലേജുകളിലെ 3 ഡി വിജ്ഞാപനത്തിനായുള്ള ജോലികൾ പൂർത്തിയായി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എല്ലാ ജോലികളും ഓൺലൈനായതോടെ സർക്കാർ നിശ്ചയിച്ച സമയപരിധിയായ ജൂൺ 30ന് മുമ്പ് 3 ഡി വിജ്ഞാപനം ഇറക്കി സ്ഥലമേറ്റെടുക്കുന്ന പ്രവൃത്തികൾക്ക് തുടക്കമാകും. ഓൺലൈൻ സൈറ്റ് വെള്ളിയാഴ്ച അധികൃതർക്ക് ലഭിച്ചതോടെ രേഖകൾ ഓൺലൈനിലേക്ക് പകർത്തുന്ന ജോലികൾ തകൃതിയാണ്. ജില്ലയിൽ ആദ്യഘട്ട 3 എ വിജ്ഞാപനപ്രകാരം സർവേ പൂർത്തിയാക്കിയ തിരൂർ താലൂക്കിലെ സ്ഥലമെടുപ്പാണ് ആദ്യം തുടങ്ങുക. ജില്ലയിൽ ആകെ ഏറ്റെടുക്കാനുള്ളത് 74 കിലോമീറ്റർ ദൂരമാണ്. ഇതിൽ പൊന്നാനി താലൂക്കിലെ 3 എ വിജ്ഞാപന പ്രകാരമുള്ള സർവേയാണ് അവസാനമായി നടന്നത്. അലൈൻമ​െൻറ് മാറ്റത്തിനുള്ള സാധ്യതകൾ മങ്ങിയതോടെ നിലവിലെ സർവേ പ്രകാരം 3 ഡി വിജ്ഞാപനമിറങ്ങും. എ.ആർ നഗർ വില്ലേജിലെ അലൈൻമ​െൻറിലെ അനുമതി മാത്രമാണ് നിലവിൽ സർക്കാറിൽനിന്ന് ലഭിക്കാനുള്ളത്. ഈ വില്ലേജിലെ സർവേയും നേരത്തേ നടത്തിയ പ്രകാരം പൂർത്തിയാക്കാനാണ് സാധ്യത. 3 ഡി വിജ്ഞാപനമിറങ്ങുന്നതോടെ സ്ഥലം സർക്കാറി​െൻറ നിയന്ത്രണത്തിലാകും. തുടർന്ന് നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് ഗസറ്റിലും പ്രാദേശിക പത്രങ്ങളിലും പരസ്യപ്പെടുത്തി വില നൽകുന്നതോടെ സർക്കാർ ഭൂമിയായി മാറും. പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലെ നഷ്ടപ്പെടുന്ന ഭൂമിയിലെ കെട്ടിടങ്ങളുടേയും കാർഷിക വിളകളുടേയും കണക്കെടുപ്പ് അന്തിമഘട്ടത്തിലാണെന്നും സർക്കാർ നിശ്ചയിച്ച പ്രകാരം ജൂൺ 30നകം ജില്ലയിലെ അന്തിമ വിജ്ഞാപനമിറക്കാനാകുമെന്നും ദേശീയപാത സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ പറഞ്ഞു. വിലനിർണയം ജൂൺ അവസാനത്തോടെ പൂർത്തിയാകും കുറ്റിപ്പുറം: ദേശീയപാത വികസന വിലനിർണയ സർവേ ജൂൺ അവസാനത്തോടെ പൂർത്തിയാകും. 3 എ വിജ്ഞാപന പ്രകാരം സർവേ കല്ല് നാട്ടിയ ഭാഗങ്ങളിലെ കണക്കെടുപ്പ് വെളിയങ്കോട് വില്ലേജിൽ മാത്രമാണ് പൂർത്തിയാകാനുള്ളത്. കുറ്റിപ്പുറം പാലത്തിന് സമീപത്തുനിന്ന് രണ്ട് ഗ്രൂപ്പുകളായാണ് വിലനിർണയ സർവേ നടത്തുന്നത്. തിരൂർ താലൂക്കിലെ സർവേ നിലവിൽ കഞ്ഞിപ്പുരക്കടുത്ത് കരിപ്പോളിലാണ് നടക്കുന്നത്. പൊന്നാനി താലൂക്കിലെ സംഘം ചമ്രവട്ടം ജങ്ഷൻ വരെയെത്തി. ഇരു ഗ്രൂപ്പുകളിലുമായി 26 കിലോമീറ്റർ ദൂരമാണ് പൂർത്തിയാക്കിയത്. പാത വികസനവുമായി ബന്ധപ്പെട്ട് ഫീൽഡ് വർക്കുകൾ ജൂൺ 30ന് മുമ്പ് പൂർത്തിയാക്കുന്നതി​െൻറ ഭാഗമായി സർവേ സംഘങ്ങൾ വിലനിർണയം വേഗത്തിലാക്കിയിട്ടുണ്ട്. എന്നാൽ, വ്യക്തമായ കണക്ക് പ്രകാരം വില നിർണയിക്കേണ്ടതിനാൽ സൂക്ഷ്മ പരിശോധന നടത്തിയാണ് സംഘം സർവേ പൂർത്തിയാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.