നിപ: അരീക്കോട് ഡിവിഷനിൽ മുൻകരുതൽ യോഗം ചേർന്നു

അരീക്കോട്: നിപ, െഡങ്കി എന്നിവ പടരുന്നതിനെ തുടർന്ന് ജില്ല പഞ്ചായത്ത് അരീക്കോട് ഡിവിഷനിൽ ആദ്യ മുൻകരുതൽ യോഗം ചേർന്നു. ജനപ്രതിനിധികൾ, ഡോക്ടർമാർ, ഹെൽത്ത് ഇൻസപെക്ടർമാർ, കുടുംബശ്രീ പ്രതിനിധികൾ, സ്കൂൾ പ്രധാനാധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗമാണ് കമ്യൂണിറ്റി ഹാളിൽ ചേർന്നത്. ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറമ്പൻ ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ബാലത്തിൽ ബാപ്പു (കുഴിമണ്ണ), എ. മുനീറ (അരീക്കോട്), സഹീദ് (ചീക്കോട്) കെ.എ. സഗീർ (മുതുവല്ലൂർ), അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. സ്മിത, ഡോ. ബൈജു, ഡോ. സാബിത്ത്, ഡോ. ലിജി ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ഹുസൈൻ ഗഫൂർ, അസീസ്, എം. സുൽഫിക്കർ എം.ടി. മുസ്തഫ, അജീഷ് എടാലത്ത് എന്നിവർ സംസാരിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ വി.പി. സുഹൈർ സ്വാഗതവും അംഗം എ.എം. ഷാഫി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.