പരപ്പനങ്ങാടി: മാരകരോഗങ്ങൾ പടർന്ന് പിടിക്കുമ്പോഴും ശുചിത്വ കാര്യത്തിൽ നഗരസഭക്ക് ജാഗ്രതയിെല്ലന്ന് മനുഷ്യാവകാശ പ്രവർത്തകൻ യു. കലാനാഥൻ. മത്സ്യ മാർക്കറ്റിൽനിന്ന് ഇതിനകം ഒഴിഞ്ഞുപോയ ഭൂരിപക്ഷം കച്ചവടക്കാരും എവിടെവെച്ചാണ് വിപണനം നടത്തുന്നതെന്ന് നഗരസഭ അധികൃതർ പരിശോധിക്കണമെന്നും മാലിന്യ വികേന്ദ്രീകരണ നയം അവസാനിപ്പിക്കണമെന്നും അദ്ദേഹം വാർത്തകുറിപ്പിലൂടെ ആവശ്യപ്പെട്ടു. ചെട്ടിപ്പടി, ചെറമംഗലം ടൗണുകളിൽ മത്സ്യ വിപണന തൊഴിലാളികൾക്ക് അടിയന്തരമായി മാർക്കറ്റ് നിർമിച്ച് കൊടുക്കണമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.