തേഞ്ഞിപ്പലം: ജീവകാരുണ്യ രംഗത്ത് നിരവധി പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നന്മ ചാരിറ്റബിൾ ട്രസ്റ്റിെൻറ ഉദ്ഘാടനം പി. അബ്ദുൽ ഹമീദ് എം.എൽ.എ നിർവഹിച്ചു. കലിക്കറ്റ് യൂനിവേഴ്സിറ്റി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സാധുജന പരിഷത്ത് സംസ്ഥാന പ്രസിഡൻറ് രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് ലഭിച്ചവർക്കും യു.എസ്.എസ് സ്കോളർഷിപ് വിജയികൾക്കുമുള്ള സമ്മാനദാനം എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി അബുലൈസ് തേഞ്ഞിപ്പലം വിതരണം ചെയ്തു. 100 കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അനുഗ്രഹ ജയരാജൻ, പി. ലത, രാഗേഷ് പെരുവള്ളൂർ, സുനിൽ കുമാർ കോഴിക്കോട്, രാജേഷ് പറമ്പിൽ, നിഖില കോഴിക്കോട്, രാംദാസ് വേങ്ങേരി, ദേശീയ അധ്യാപക അവാർഡ് ജേതാവ് രവീന്ദ്രൻ കീച്ചേരി എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗം എ.പി. സലിം, സ്കൂൾ പ്രധാനാധ്യാപകൻ വി. ബാലൻ, സാദിയ എന്നിവർ സംസാരിച്ചു. ട്രസ്റ്റി അംഗം പി.യു. ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രസ്റ്റ് മാനേജർ ടി. പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.