െകാേണ്ടാട്ടി: മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ പുളിക്കൽ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്. കൊണ്ടോട്ടി വീക്ഷണം ലേഖകനും ഗ്രാമാങ്കണം എഡിറ്ററുമായ സത്യൻ പുളിക്കലിനാണ് ശനിയാഴ്ച ഉച്ചയോടെ മർദനമേറ്റത്. ബാങ്കിൽനിന്ന് ഇറങ്ങുകയായിരുന്ന സത്യനെ വാഹനത്തിലെത്തിയ പഞ്ചായത്ത് അംഗം അൻവർ സാദത്ത് മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ സത്യൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സത്യൻ നൽകിയ പരാതിയിൽ അൻവറിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.