ഷോപ്പിങ്​ ആഘോഷം നിയന്ത്രിക്കണം-കലക്ടർ

മലപ്പുറം: നിപ വൈറസ് ബാധ സംബന്ധിച്ച ആശങ്ക നില നിൽക്കുന്നതിനാൽ പെരുന്നാൾ പ്രമാണിച്ച് കടകൾ കേന്ദ്രീകരിച്ച് കൂട്ടമായി നടത്തുന്ന ഷോപ്പിങ് ആഘോഷം പരമാവധി കുറക്കണമെന്ന് ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. പലരും വസ്ത്രം വാങ്ങാൻ കൂട്ടമായി എത്തി സ്ഥാപനങ്ങളിൽ തിങ്ങിനിറയുന്ന കാഴ്ചയാണ്. ഇത്തരം അപരിചിതരുടെ ആൾക്കൂട്ടം വലിയ പ്രശ്നമായി മാറുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിപ വൈറസ് ആശങ്കയുടെ ഒന്നാംഘട്ടം പൂർത്തിയാകാൻ ജൂൺ 11 വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ഇതിനിടയിൽ രോഗം വരാതെ നോക്കേണ്ടത് ഒരോരുരുത്തരുടെയും കടമയാണ്. െവെറസ് വ്യാപനം ഒഴിവാക്കാൻ ജില്ലയിലെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ സർക്കാർ പരിപാടികൾ മുഴുവനും റദ്ദാക്കി. ഒഴിവാക്കാൻ പറ്റാത്ത ഔദ്യോഗിക പരിപാടികൾ മാത്രമാണ് നടക്കുന്നത്. ജില്ലയിൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും കലക്ടർ അറിയിച്ചു. മാലിന്യ സംസ്കരണം കൃത്യമായി നടത്താത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്താൻ കഴിയുന്ന പുതിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.