കടൽക്ഷോഭം: നഷ്ടപരിഹാരം ഉടൻ നൽകണം -വെൽഫെയർ പാർട്ടി മലപ്പുറം: ജില്ലയിൽ കാലവർഷത്തിെൻറ തുടക്കത്തിൽതന്നെ രൂക്ഷമായ കടലാക്രമണത്തിൽ നഷ്ടം സംഭവിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. കടലാക്രമണം ഉണ്ടാകുമ്പോൾ മാത്രം പ്രഖ്യാപിക്കപ്പെടുന്ന പതിവ് നടപടികൾക്കപ്പുറത്തേക്ക് സുസ്ഥിര പദ്ധതികളും നടപടികളുമാണ് തീരദേശ വാസികൾക്ക് വേണ്ടത്. ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ഷാക്കിർ ചങ്ങരംകുളം, എ. ഫാറൂഖ്, റംല മമ്പാട്, മുനീബ് കാരക്കുന്ന്, സുഭദ്ര വണ്ടൂർ, അഷ്റഫ് വൈലത്തൂർ, ശ്രീനിവാസൻ എടപ്പറ്റ, മുഹമ്മദ് പൊന്നാനി, നസീറബാനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.