വാളയാർ: കഞ്ചിക്കോട്ട് ജ്വല്ലറിയുടെ ഷട്ടർ ഗ്യാസ്കട്ടർ ഉപയോഗിച്ച് തകർത്ത് പൂട്ടുപൊളിച്ച് കവർച്ചശ്രമം. രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വാഹനത്തിെൻറ ശബ്ദം കേട്ട് കവർച്ചസംഘം രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെ കഞ്ചിക്കോട് സത്രപ്പടിയിലെ റോസ്-തൃശൂർ ഫാഷൻ ജ്വല്ലറിയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടറിെൻറ താഴ്ഭാഗം പൂർണമായി തകർത്തു. മുൻവശത്തെ പൂട്ടും കട്ടർ ഉപയോഗിച്ച് പൊളിച്ചു. കമ്പിപ്പാര ഉപയോഗിച്ച് മുൻവശത്തെ ഗ്ലാസ് തുറക്കാനും ശ്രമിച്ചിട്ടുണ്ട്. ഇതിനിടെ വാളയാർ പൊലീസ് പട്രോളിങ് ടീം ഇതിലൂടെ കടന്നുപോവുകയും ശബ്ദം കേട്ട് മോഷ്ടാക്കൾ രക്ഷപ്പെട്ടെന്നുമാണ് പൊലീസിെൻറ നിഗമനം. സജി സി. ജോസിെൻറ ഉടമസ്ഥതയിലെ ജ്വല്ലറി കഞ്ചിക്കോട്ട് പ്രവർത്തനം തുടങ്ങിയിട്ട് പത്തു വർഷത്തിലേറെയായി. അതേസമയം, ജ്വല്ലറിയിൽ സി.സി.ടി.വി സൗകര്യം ഇല്ലാതിരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ദേശീയപാതയിലൂടെയാണ് കവർച്ച സംഘം ജ്വല്ലറിയിലേക്ക് പ്രവേശിച്ചിട്ടുള്ളതെന്നും നാലംഗം സംഘമാണ് പിന്നില്ലെന്നും സൂചനയുണ്ട്. ദേശീയപാതയോരത്തെ വ്യാപാരസ്ഥാപനങ്ങളിലെയും കോളനികളിലെയും സി.സി.ടി.വികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെക്ക്പോസ്റ്റിലെയും ടോൾപ്ലാസയിലെയും കാമറകൾ പരിശോധിക്കുന്നുണ്ട്. സി.ഐ എം. ഗംഗാധരൻ, വാളയാർ എസ്.ഐ പി.എം. ലിബി എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കവർച്ച ശ്രമത്തിെൻറ പശ്ചാതലത്തിൽ പ്രദേശത്തും സമീപ കോളനികളിലും രാത്രി പട്രോളിങ് കർശനമാക്കുമെന്ന് എസ്.ഐ പി.എം. ലിബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.