അരീക്കോട്: കീഴുപറമ്പ് ചാലിപ്പാടം വലിയതോടിന് കുറുകെ വലയും കമുകും ഉപയോഗിച്ച് 'ചാട്ട്' കെട്ടി മീൻ പിടിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ച നൂറുകണക്കിന് ഏക്കർ ചാലിപ്പാടത്തെ വെള്ളം വലിയ തോട്ടിലാണ് ഒഴുകിയെത്തുന്നത്. തുടർന്ന് ചാലിയാറിൽ പതിക്കുന്നു. ഇവിടെയാണ് ഒഴുക്ക് തടസ്സപ്പെടുത്തി ചാട്ട് കെട്ടിയിരിക്കുന്നത്. മഴ പെയ്ത് ചാലിപ്പാടം നിറയുന്നതോടെ ചാലിയാറിൽനിന്ന് വിവിധയിനം മത്സ്യങ്ങൾ വലിയതോട്ടിലൂടെ കയറും. പ്രജനനത്തിനായി കയറുന്ന ഇവയെ വർഷങ്ങളായി പിടിക്കുന്നത് ഇത്തരം ചാട്ട് കെട്ടിയാണ്. ചാട്ട് കെട്ടുന്നതോടെ നീരൊഴിക്ക് തടസ്സപ്പെടുകയും തൊട്ടടുത്ത വാഴക്കൃഷിയെ ബാധിക്കുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു. തോടിെൻറ വശങ്ങൾ ഇടിയുന്നതിനും ഇതു കാരണമാവും. നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലം സന്ദർശിച്ച് ചാട്ട് പൊളിക്കാൻ നിർദേശം നൽകി. ഫോട്ടോ: കീഴുപറമ്പ് വലിയ തോടിന് കുറുകെ മീൻ പിടിക്കാനായി കെട്ടിയ ചാട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.