സി.​െഎ.ടി.യു സ്ഥാപക ദിനം: താലൂക്കാശുപത്രി ശുചീകരിച്ചു

കൊണ്ടോട്ടി: സി.െഎ.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊണ്ടോട്ടി താലൂക്കാശുപത്രി ശുചീകരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണൻ, നേതാക്കളായ സി. ബാബു, പി.ടി. ശിന്നക്കുട്ടൻ, സി.എം. ഹബീബ്, എ. സാദിഖ്, എൻ. ഹംസ, കെ. നൗഷാദ് എന്നിവർ സംബന്ധിച്ചു. ഏരിയ ഖുർആൻ സമ്മേളനം അഞ്ചിന് കൊണ്ടോട്ടി: ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ചൊവാഴ്ച രാവിലെ 9.45ന് കൊണ്ടോട്ടി മർക്കസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടുർ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വനിത വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല, സലീം മമ്പാട്, പി.കെ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.