(((ramadan visesham))) വളയം പിടിക്കുന്നവർക്കുമുണ്ട്​ അത്ര സമൃദ്ധമല്ലാത്ത നോമ്പനുഭവങ്ങൾ

പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലെത്തിയ ദീർഘദൂര ബസിൽനിന്ന് പതിവുപോലെ ഒാഫിസിൽ ഒപ്പുവെക്കാൻ ഇറങ്ങിപ്പോകുന്ന കണ്ടക്ടർ തിരിഞ്ഞുനിന്ന് യാത്രക്കാരോടായി അഭ്യർഥിച്ചു: 'അഞ്ചു മിനിറ്റ് സമയമുണ്ട്. ഒന്ന് നോമ്പു തുറക്കണം, പെെട്ടന്ന് വരാം'. തൊട്ടടുത്ത കാൻറീനിലേക്ക് അയാളും ൈഡ്രവറും ഇറങ്ങിയോടി. അവിടെനിന്ന് കിട്ടിയ നെയ്റോസ്റ്റും ചായയും കഴിച്ച് തിരിച്ചെത്തി വീണ്ടും ബസ് എടുത്തു. ഇൗത്തപ്പഴമോ ജ്യൂസോ മറ്റ് വിഭവങ്ങളോ ഒന്നുമില്ലാത്ത നോമ്പുതുറ. യാത്രകളുടെ ഇടവേളകളിൽ എത്തിച്ചേരുന്ന കാൻറീനുകളിലും ഹോട്ടലുകളിലുെമാക്കെയിരുന്ന് കിട്ടുന്ന വിഭവങ്ങളുമായി നോമ്പുതുറയും അത്താഴവുമൊക്കെ നിർവഹിക്കുന്നവരുടെ പ്രതിനിധികളാണിവർ. ദീർഘദൂര ബസുകളിലെ ഡ്രൈവർമാരും കണ്ടക്ടർമാരും ട്രക്കുകളിലെ ജീവനക്കാരുമൊക്കെ ഇങ്ങനെയാണ് നോമ്പുതുറക്കുന്നതും അത്താഴം കഴിക്കുന്നതും. കുടുംബാംഗങ്ങളോടൊപ്പം വിഭവസമൃദ്ധമായ നോമ്പുതുറ വല്ലപ്പോഴും മാത്രം അനുഭവിക്കാൻ അവസരം ലഭിക്കുന്നവരാണിവർ. റമദാൻ രാവുകളിലെ ദീർഘമായ പ്രാർഥനകളും നമസ്കാരങ്ങളുമൊക്കെ നിർവഹിക്കാനും സമയം കിട്ടാത്തവർ. ദിവസങ്ങളോളം വാഹനങ്ങളിൽ ചെലവഴിച്ച് റോഡരികിൽ നോമ്പുതുറയും നമസ്കാരവുമൊക്കെ നിർവഹിച്ച് യാത്ര തുടരുന്നവരുമുണ്ട്. വർഷങ്ങളായി വളയം പിടിക്കുന്നവർക്ക് ഇതൊക്കെ ശീലമായിരിക്കുന്നു. നോമ്പുകാരനായി വാഹനമോടിക്കുന്നതും വാഹനത്തിൽ ചെലവഴിക്കുന്നതും വേറിട്ട അനുഭവമാണെന്ന് ഇവർ പറയുന്നു. നമ്മെ കടന്നുപോകുന്ന ട്രക്കുകളിലും ബസുകളിലുമൊക്കെ എത്രയോ നോമ്പുകാരുണ്ടാകും. അവരെ ആരും ശ്രദ്ധിക്കാറില്ല. ബസ്സ്റ്റാൻഡുകളിലോ ഇടത്താവളങ്ങളിലോ തുറന്നുവെച്ച ഭക്ഷണ ശാലകളുടെ മൂലയിലിരുന്ന് എല്ലാ റമദാനിലും അവർ നോമ്പു തുറക്കുന്നുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.