-നടാനും സംരക്ഷിക്കാനും കൂലി കണക്കാക്കി പരിസ്ഥിതി ദിന വനവത്കരണം -ഫലം ആരു പറിക്കണമെന്ന് വരെ നിർദേശം മഞ്ചേരി: തൊഴിലുറപ്പ് പദ്ധതി വഴി തയാർ. ഹരിതകേരള മിഷൻ പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ, അയൽക്കൂട്ടം പ്രവർത്തകരെയും ഉൾപ്പെടുത്തി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കും. ഇതുമായി ബന്ധെപ്പട്ട് വിപുലമായ നിർദേശങ്ങളാണ് പഞ്ചായത്തുകൾക്ക് നൽകിയിട്ടുള്ളത്. നട്ട് പരിപാലിക്കുന്ന തൈയിൽ ഭാവിയിൽ ഫലമുണ്ടായാൽ ആരു പറിക്കണമെന്നുവരെ തദ്ദേശ വകുപ്പ് റൂറൽ സെക്രട്ടറി എ. അജിത്കുമാർ ഇറക്കിയ സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ട്. നട്ടു പരിപാലിക്കാൻ ചുമതലപ്പെടുത്തിയ അയൽക്കൂട്ടത്തിലെ അംഗങ്ങളിൽ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമത്തിെൻറ പട്ടികയിലെ ഖണ്ഡിക അഞ്ചിൽ പറയുന്ന വിഭാഗത്തിൽപെടുന്ന കുടുംബങ്ങൾക്കാണ് ഫലങ്ങൾ പറിക്കാനവകാശം. മരം നടാനും പരിപാലിക്കാനും അയൽക്കൂട്ടക്കാർക്ക് പരിശീലനം നൽകണം. റോഡിൽ നടുന്നവ ഭാവിയിൽ കാഴ്ച മറക്കുന്നതാവരുത്. നാശോന്മുഖമായ വനമേഖലയിലും തരിശ് ഭൂമിയിലും പൊതുസ്ഥലങ്ങളിലും തോടുകളുടെയും പുഴകളുടെയും കനാലുകളുടെയും കരയിലും നടും. ദുർബല വിഭാഗങ്ങളുടെ സ്വകാര്യ ഭൂമിയിലും മരങ്ങൾ നടും. നടാനും വെള്ളമൊഴിച്ച് പരിപാലിക്കാനും സംരക്ഷണ വേലി നിർമിക്കാനും തൊഴിലുറപ്പുകാരെ ഉപയോഗപ്പെടുത്താം. കുടുംബശ്രീ അയൽക്കൂട്ട അംഗത്തിന് പത്തു മുതൽ 25 വരെ വൃക്ഷത്തൈ എന്ന തോതിൽ സൗജന്യമായി നൽകും. കിളക്കാനും സംരക്ഷിക്കാനും അടക്കം ഉള്ള പണികൾക്ക് അയൽക്കൂട്ട അംഗങ്ങൾക്ക് കൂലി നൽകണം. നട്ട മരങ്ങൾ ഒാരോ മാസവും കഴിയുമ്പോൾ എത്രയുണ്ടെന്ന് കണക്കാക്കി ഇത് ചെയ്യാനാണ് നിർദേശം. നട്ട മരങ്ങളിൽ 75-90 ശതമാനം നിലനിൽക്കുന്നുെണ്ടങ്കിൽ 50 ശതമാനം കൂലി നൽകാം. 75 ശതമാനത്തിൽ താഴെ മരങ്ങളേ നിലനിൽക്കുന്നുള്ളൂ എങ്കിൽ കൂലി നൽകില്ല. കുടുംബശ്രീ എ.ഡി.എസുകളാണ് വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ടോ എന്നും അവ വളരുന്നുണ്ടോ എന്നും പരിശോധിക്കുക. ഇ. ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.