പണിമുടക്ക്​: ജില്ലയിൽ 350 ശാഖകൾ പ്രവർത്തിച്ചില്ല

മലപ്പുറം: ശമ്പളവർധന ആവശ്യപ്പെട്ട് ബാങ്ക് യൂനിയൻ െഎക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണം. ബുധൻ, വ്യാഴം ദിവസങ്ങളിലായി 26 ബാങ്കുകളുെട 350ഒാളം ശാഖകൾ ജില്ലയിൽ പൂർണമായി അടഞ്ഞുകിടഞ്ഞു. ഒമ്പത് യൂനിയനുകളിലെ 1500ഒാളം ജീവനക്കാരാണ് പണി മുടക്കിയത്. ഗ്രാമീണ, സഹകരണ ബാങ്കുകൾ സമരത്തിൽ പെങ്കടുത്തിട്ടില്ല. പുതുതലമുറ ബാങ്കുകളായ എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ, ആക്സിസ് ബാങ്ക് ശാഖകളും പ്രവർത്തിച്ചു. ശമ്പള ദിവസം കൂടിയാണെങ്കിലും പണിമുടക്ക് എ.ടി.എമ്മുകളെ കാര്യമായി ബാധിച്ചിട്ടില്ല. നാമമാത്ര എ.ടി.എമ്മുകളിൽ മാത്രമാണ് പണത്തി​െൻറ കുറവ് അനുഭവപ്പെട്ടത്. അതേസമയം രണ്ട് ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ പൂർണമായി മുടങ്ങി. പണിമുടക്കിനോടനുബന്ധിച്ച് അതാത് കേന്ദ്രങ്ങളിൽ ഒാഫിസർമാരും ജീവനക്കാരും പണിമുടക്കി. െഎക്യവേദി കൺവീനർ എ. അഹമ്മദ്, വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.എസ്. രമേശ്, എൻ. കണ്ണൻ, എസ്.കെ. സുധീർ, സി. സോമൻ എന്നിവർ പണിമുടക്കിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.